ന്യൂഡൽഹി: ടേക്ക് ഓഫിന് മുമ്പ് ഡൽഹി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം വൈദ്യുതി തൂണിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ തൂൺ പൂർണമായും തകർന്നുവീണു. വിമാനത്തിന്റെ ചിറകുകൾക്കും കേടുപാടുകൾ സംഭവിച്ചു. അതേസമയം, വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
ഡ്രൈവര്‍ വാഹനം പിന്നോട്ടെടുത്തു, സ്കൂള്‍ വാന്‍ ദേഹത്ത് കയറിയിറങ്ങി രണ്ടാംക്ലാസ്സുകാരനു ദാരുണാന്ത്യം
സ്പൈസ് ജെറ്റ് വിമാനം എസ്ജി 160 ആണ് അപകടത്തിൽപ്പെട്ടത്. വിമാനത്താവളത്തിലെ പാസഞ്ചർ ടെർമിനലിൽ നിന്ന് റൺവേയിലേക്ക് മാറ്റുമ്പോഴാണ് അപകടമുണ്ടായത്. ഡൽഹിയിൽ നിന്ന് ജമ്മുവിലേക്ക് പോകേണ്ട വിമാനത്തിന്റെ ഇടതു ചിറകാണ് തൂണിൽ ഇടിച്ചത്.
അപകടം സംഭവിച്ചതോടെ ബദൽ വിമാനം ഉടൻ തന്നെ അധികൃതർ സജ്ജമാക്കി. സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടതായി വിമാനത്താവള അധികൃതർ വാർത്താ ഏജൻസിയായ എഎൻഐയോട് വ്യക്തമാക്കി.