തെലുങ്ക് നടി ഗായത്രി (ഡോളി ക്രൂസ്) വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. 26 വയസായിരുന്നു. ഹോളി ആഘോഷത്തിന് ശേഷം വീട്ടിലേക്ക് മടങ്ങവെയുണ്ടായ അപകടത്തിലാണ് മരണം. സുഹൃത്തിനൊപ്പം വീട്ടിലേക്കു പോവുകയായിരുന്നു. ഗച്ചിബൗലിയിൽ വെച്ചാണ് അപകടമുണ്ടായത്.
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിയുകയായിരുന്നു. വഴിയാത്രക്കാരിയായ യുവതിയുടെ മുകളിലേക്കാണ് കാർ മറിഞ്ഞത്. രക്ഷാ പ്രവർത്തകരെത്തിയാണ് മൂവരെയും ആശുപത്രിയിൽ എത്തിച്ചത്.
also read-നേപ്പാൾ അതിർത്തിയിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ചു; കണ്ണൂർ സ്വദേശിക്ക് ദാരുണാന്ത്യം
എന്നാൽ ഗായത്രിയുടെയും വഴിയാത്രക്കാരിയായ യുവതിയുടെയും ജീവൻ രക്ഷിക്കാനായില്ല. സുഹൃത്തിന്റെ നില ഗുരുതരമായി തുടരുകയാണ്.