കുര്‍ണൂല്‍: തെലുങ്ക് സൂപ്പര്‍താരം പ്രഭാസ് നായകനായെത്തിയ ‘രാധേശ്യാമി’ന് ലഭിക്കുന്ന മോശം പ്രതികരണങ്ങളില്‍ മനംനൊന്ത് ആരാധകന് ജീവനൊടുക്കി. ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവം. കുര്‍ണൂല്‍ ജില്ലയിലെ തിലക് നഗര്‍ സ്വദേശിയായ 24കാരനായ രവി തേജയാണ് ജീവനൊടുക്കിയത്.
മാര്‍ച്ച് 11നായിരുന്നു ചിത്രം തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തിയത്. കാത്തിരുന്ന് പുറത്തിറങ്ങിയ പ്രഭാസ് ചിത്രം പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെന്നതാണ് യുവാവിനെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. സിനിമ കണ്ട് വീട്ടിലെത്തിയ രവി തേജ ചിത്രം മോശമാണ് എന്ന് മാതാവിനോട് പ്രതികരിച്ചിരുന്നു.
also read: ആശ്വാസ വാര്‍ത്ത!, സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവ്, ഇന്നത്തെ വില ഇങ്ങനെ
ഇതിന് പിന്നാലെയാണ് വീട്ടിലെ സീലിങ് ഫാനില്‍ യുവാവിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത് എന്ന് സുഹൃത്തുക്കളെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബാഹുബലി എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രമാണിത്.
ഏകദേശം 350 കോടി ബജറ്റിലായിരുന്നു പ്രഭാസ് ചിത്രം രാധേശ്യാം നിര്‍മിച്ചിരിക്കുന്നത്. രാധാ കൃഷ്ണ കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഹസ്തരേഖ വിദഗ്ദനായ വിക്രമാദിത്യന് എന്ന കഥാപാത്രമായാണ് പ്രഭാസ് സിനിമയില്‍ എത്തിയത്.