കൊച്ചി: സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന സ്വര്‍ണ്ണ വിലയില്‍ ഇടിവ്. പവന് 400 രൂപയാണ് ഇന്നു കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണ്ണത്തിന്റെ വില 38,080 രൂപ. ഗ്രാമിന് 50 രൂപയാണ് കുറഞ്ഞ്. ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 4760 ആയി വില.
യുക്രൈന് യുദ്ധത്തെത്തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഓഹരി വിപണി വീണ്ടും താളം കണ്ടെത്തിയതോടെ സ്വര്‍ണ വില കുറയുന്ന പ്രവണത ദൃശ്യമായി. ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു.
also read: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം, കേരളത്തില്‍ വേനല്‍മഴയ്ക്ക് സാധ്യത
പിന്നീടുള്ള ദിവസങ്ങളില്‍ ക്രമേണ കുറഞ്ഞ് 39,000ന് താഴെയെത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു.