തന്റെ പ്രിയപ്പെട്ട വളര്‍ത്തുനായയെ യുദ്ധഭൂമിയില്‍ തനിച്ചാക്കാതെ അവളെയും ചേര്‍ത്തുപിടിച്ച് ഇന്ത്യയില്‍ എത്തിയതിന്റെ സന്തോഷത്തിലാണ് ആര്യ. കേരളഹൗസിലാണ് ആര്യയും സൈറയും ഇപ്പോഴുള്ളത്. സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച കുറിപ്പിലൂടെ താരമായി മാറിയ ആര്യയ്ക്കും വളര്‍ത്തുനായ സൈറയ്ക്കും വലിയ സ്വീകരണമാണ് കേരളഹൗസ് ഒരുക്കിയത്.
ഇന്ത്യയില്‍ എത്തിയതോടെ സൈറയ്ക്ക് ഭക്ഷണമൊന്നും ശരിയായിട്ടില്ല. പാര്ലേജിയും വെള്ളവും മാത്രമാണ് അവള് കഴിച്ചത്. കഴിക്കാനായി കൊണ്ടുവെച്ച ഭക്ഷണം ഒന്ന് തൊട്ടുപോലും നോക്കിയിട്ടില്ല. യുക്രൈനില്‍ വിദ്യാര്‍ത്ഥിയായിരുന്ന ആര്യയും സൈബീരിയന്‍ ഹസ്കി ഇനത്തില്‍പ്പെട്ട വളര്‍ത്തുനായ സൈറയും ഇന്നലെയാണ് യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയത്.
also read: ഓട്ടോഡ്രൈവര്‍ ശരവണന് ഒരുങ്ങുന്നു, കുംഭകോണം കോര്‍പ്പറേഷന്റെ മേയറാകാന്‍
എന്നാല്‍ ആര്യയ്ക്ക് സൈറയേയും കൊണ്ട് കേരളത്തിലേക്ക് പോകാന്‍ ഇനിയും കടമ്പകളുണ്ട്. സൈറയെ വിമാനത്തില്‍ കയറ്റാനാവില്ലെന്ന നിലപാടാണ് തിരിച്ചടിയാവുന്നത്. കേരളത്തിലേക്കുള്ള യാത്ര പ്രതിസന്ധിയിലായതോടെയാണ് ഡല്‍ഹിയിലെ കേരളഹൗസില്‍ ഇരുവരും കഴിയുന്നത്.
From Ukraine.
Siberian Husky at Kerala House, New Delhi. pic.twitter.com/I3ipdpXkhu
— Rajaneesh (@vilakudy) March 3, 2022
മാധ്യമപ്രവര്‍ത്തകനായ രജനീഷാണ് സൈറയുടെ വിഡിയോ ട്വിറ്ററില്‍ പങ്കുവച്ചത്. ഉക്രൈനില്‍ നിന്നെത്തിയ സൈബീരിയന്‍ ഹസ്കി ദില്ലി കേരള ഹൌസില്‍ എന്നാണ് അദ്ദേഹം വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്. ‘ഇന്ത്യയിലെത്തിയാല്‍ ഇന്ത്യന്‍ ബിസ്കറ്റ് മീല്‍സ് തൊട്ടിട്ടില്ല’ എന്ന കുറിപ്പോടെ പാര്‍ലേ ജി ബിസ്കറ്റ് തിന്നുന്ന മറ്റൊരു വീഡിയോയും രജനീഷ് പങ്കുവച്ചിട്ടുണ്ട്.
From Ukraine.
Siberian Husky at Kerala House, New Delhi. pic.twitter.com/I3ipdpXkhu
— Rajaneesh (@vilakudy) March 3, 2022