ഒരു വിവാഹവീഡിയോയാണ് ഇന്ന് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. വിവാഹവേദിയില്‍ പരസ്പരം ദേഷ്യത്തോടെ പെരുമാറുന്ന വരന്റെയും വധുവിന്റെയും വീഡിയോയാണിത്. അതേസമയം, സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വിഡിയോ എവിടെ നിന്നുള്ളതാണ് എന്നത് വ്യക്തമല്ല.
പൂജാരി വരന് കുറച്ച് മധുര പലഹാരങ്ങള്‍ നല്‍കുന്നത് വീഡിയോയില്‍ കാണാം. അത് നവവധുവിന് നല്കാന് ആവശ്യപ്പെടുന്നതാണ് പിന്നീട് വിഡിയോയില്‍ കാണുന്നത്. വരന് വധുവിന് ഒരു കഷണം കൊടുക്കാന്‍ തുടങ്ങിയ ഉടന്‍ വധു അത് ദേഷ്യത്തോടെ വലിച്ചെറിയുന്നു.
അല്പം കഴിഞ്ഞ് കഴിഞ്ഞ് വരന് നല്കാന് വധുവിന് ഒരു ഗ്ലാസ് വെള്ളം നല്‍കുന്നതാണ് കാണുന്നത്. വധു വെള്ളം നീട്ടിയ ഉടന്‍ വരന് അത് സ്വീകരിക്കാതെ വെള്ളം താഴേക്ക് ഒഴിച്ചു കളയുന്നതും കാണാം. ദേഷ്യം മാറാതെ വധു വരനില്‍ നിന്ന് ഗ്ലാസ് പിടിച്ചുവാങ്ങി ജനക്കൂട്ടത്തിലേക്ക് എറിയുന്നതാണ് പിന്നീട് കാണുന്നത്. ദേഷ്യത്തോടെ പെരുമാറാനുള്ള കാരണമെന്താണെന്ന് വ്യക്തമല്ല. സംഭവത്തില്റെ വീഡിയോ വ്യാപകമായി പ്രചരിക്കുകയാണ്.