ബംഗളൂരു: വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ വീട്ടിലെ കാര്‍ ഡ്രൈവറുമായി യുവതി ഒളിച്ചോടിയ സംഭവത്തില്‍ പരാതിയുമായി യുവതിയുടെ വീട്ടുകാര്‍. മകളെ വിവാഹക്കാര്യം മറച്ചുവെച്ച് ഇയാള്‍ ചതിക്കുകയായിരുന്നുവെന്നായിരുന്നു വീട്ടുകാരുടെ പരാതി. എന്നാല്‍ സംഭവത്തില്‍ യുവതിയുടെ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു.
ഇയാള്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും യുവതി വീട്ടുകാരോട് തുറന്നടിച്ചു. കര്‍ണാടകയിലെ വിജയപുര ജില്ലയിലെ ജലഗേരി ഗ്രാമത്തിലാണ് അപ്രതീക്ഷിത സംഭവം. സോമലിംഗ എന്നയാള്‍ക്കൊപ്പമാണ് യുവതി പോയത്.
ദിവസവും യുവതിയെ കോളേജില്‍ കൊണ്ട് വിടുന്നത് ഇയാളായിരുന്നു. ശേഷം ഇരുവരും തമ്മില്‍ പ്രണയത്തിലാവുകയായിരുന്നു. പിന്നീട് ഒളിച്ചോടി വിവാഹിതരാവുകയും രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. സംഭവം വീട്ടുകാരെ ചൊടിപ്പിച്ചു. പിന്നാലെയാണ് സോമലിംഗത്തിനെതിരെ പരാതിയുമായി പോലീസിനെ സമീപിച്ചത്.
എന്നാല്‍ ഇയാള്‍ വിവാഹിതനാണെന്നും കുട്ടികളുണ്ടെന്നും തനിക്ക് നേരത്തെ അറിയാമായിരുന്നെന്നും, ഇയാള്‍ ഇക്കാര്യം മറച്ചു വെച്ചില്ലെന്നും അക്ഷിത പറഞ്ഞു. പൂര്‍ണ്ണസമ്മതത്തോടെയാണ് വിവാഹം കഴിച്ചത്. മാത്രമല്ല, താന്‍ സോമലിംഗയുടെ ആദ്യ ഭാര്യ കുട്ടികളുമായി യോജിച്ച് ജീവിക്കുമെന്നും അക്ഷിത് കുന്ദബദ്ദലു പറഞ്ഞു