ഓട്ടോ പൈലറ്റ് മോഡ് ഓണാക്കിയിട്ട് ഡ്രൈവർ സിനിമ കണ്ടതിനെ തുടർന്ന് വണ്ടി നിയന്ത്രണം വിട്ട് നിർത്തിയിട്ട പോലീസ് വണ്ടിയിലേയ്ക്ക് ഇടിച്ചുകയറി. അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്ലയുടെ കാറാണ് അപകടത്തിൽപ്പെട്ടത്. അമേരിക്കയിലെ നോർത് കരോലിനയിലാണ് സംഭവം. വഴിയരികിൽ പാർക് ചെയ്തിരുന്ന പോലീസ് വാഹനത്തിലേക്കാണ് ടെസ്ല ഇവി പാഞ്ഞുകയറിയത്.
ആസിഡുമായി വന്ന ടാങ്കര്‍ ലോറി മറിഞ്ഞു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാണ്. നോർത്ത് കരോലിനയിലെ പോലീസ് ഉദ്യോഗസ്ഥരാണ് ഡാഷ്ക്യാം റെക്കോർഡിങ് ദൃശ്യങ്ങൾ പുറത്തുവിട്ടത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. പിന്നിൽനിന്നു വന്ന കാർ വഴിയരിൽ നിൽക്കുകയായിരുന്ന പോലീസുകാരുടെ ഇടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു. വാഹനം മുന്നോട്ടുപോയി റോഡിന്റെ വശത്ത് ഇടിച്ചുകയറുന്നതും വിഡിയോയിൽ കാണാം.
കാർ സ്കൂപ്സിന്റെ റിപ്പോർട്ട് അനുസരിച്ച്, അപകടം ഭയാനകമായിരുന്നു എന്ന് നാഷ് കൗണ്ടി ഷെരീഫ് കീത്ത് സ്റ്റോൺ പറഞ്ഞു. ”ഭാഗ്യവശാൽ, വലിയ ദുരന്തം ഒഴിവായി.. ഇല്ലെങ്കിൽ നിരവധി ജീവനുകൾ നഷ്ടപ്പെടുമായിരുന്നു,” സ്റ്റോൺ പറയുന്നു. അപകടത്തിൽപ്പെട്ടത് ടെസ്ലയുടെ മോഡൽ എസ് ആണെന്നും വാഹനം ഓടിച്ചിരുന്നത് ദേവീന്ദർ ഗോളി എന്ന ഡോക്ടറാണെന്നുമാണ് ലഭിക്കുന്ന വിവരം.
അപകടം നടക്കുമ്പോൾ ഇയാൾ ഫോണിൽ സിനിമ കാണുക ആയിരുന്നുവെന്നും പോലീസ് പറയുന്നു. ഡ്രൈവർക്കെതിരേ ശ്രദ്ധയില്ലാതെ വാഹനം ഓടിച്ചതിനും അപകടം ഉണ്ടാക്കിയതിനും കേസെടുത്തു. ഇയാളെ അറസ്റ്റ് ചെയ്തെന്നും റിപ്പോർട്ടുകൾ ഉണ്ട്.