ലഖ്നൗ: ബിജെപിയിൽ ചേർന്ന ശേഷം മുലായം സിങ്ങിന്റെ കാൽതൊട്ട് വന്ദിച്ച് അനുഗ്രഹം തേടി മരുമകൾ അപർണ യാദവ്. ലഖ്നൗവിലെത്തിയാണ് അപർണാ യാദവ് മുലായം സിങ് യാദവിനെ കണ്ട് അനുഗ്രഹം തേടിയത്. ചിത്രങ്ങൾ അപർണാ യാദവ് ട്വീറ്ററിലൂടെ പങ്കുവെച്ചു. ‘ബിജെപി അംഗത്വം എടുത്ത ശേഷം പിതാവും നേതാവുമായ മുലായം സിങ് യാദവിനെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി’- അപർണാ യാദവ് ട്വിറ്ററിൽ കുറിച്ചു.
പ്രശസ്തരായ ലോകനേതാക്കളുടെ പട്ടികയിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി
മുലായം സിങ്ങിന്റെ രണ്ടാം ഭാര്യയിലുണ്ടായ മകൻ പ്രതീക് യാദവിന്റെ മകന്റെ ഭാര്യയാണ് അപർണ യാദവ്. അപർണാ യാദവ് ബിജെപിയിൽ ചേർന്നതിന് പിന്നാലെ എസ്പി നേതാവ് അഖിലേഷ് യാദവ് ബിജെപിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു. ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ് ചൂടുകേറി നിൽക്കവെയാണ് അപർണാ യാദവ് എസ്പി വിട്ട് ബിജെപിയിലെത്തിയത്.
भारतीय जनता पार्टी की सदस्यता लेने के पश्चात लखनऊ आने पर पिताजी/नेताजी से आशीर्वाद लिया। pic.twitter.com/AZrQvKW55U
— Aparna Bisht Yadav (@aparnabisht7) January 21, 2022
നേരത്തെയും പ്രധാനമന്ത്രിയെയും പ്രശംസിച്ച് രംഗത്തെത്തിയ നേതാവാണ് അപർണാ യാദവ്. ബിജെപി മന്ത്രിമാരെയും എംഎൽഎമാരെയുമടക്കം എസ്പിയിൽ എത്തിയതിന് പിന്നാലെയാണ് അപർണ ബിജെപിയിലെത്തിയത്.