ന്യൂഡൽഹി: പ്രശസ്തരായ ലോകനേതാക്കളുടെ പട്ടികയിൽ ഒന്നാമനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. 13 ലോക നേതാക്കൾ ഉൾപ്പെടുന്ന പട്ടികയിലാണ് 71 ശതമാനം അപ്രൂവൽ റൈറ്റിംഗുമായി മോഡി ഒന്നാം സ്ഥാനത്തെത്തിയത്. അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ 43 ശതമാനം റൈറ്റിംഗുമായി ആറാം സ്ഥാനത്താണ്.
ജോലി സമയം കഴിഞ്ഞു, ഇനി വിമാനം പറത്തില്ലെന്ന് പൈലറ്റ്; പെരുവഴിയിലായത് യാത്രക്കാരും! സംഭവം ഇങ്ങനെ
ബൈഡന് താഴെയാണ് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയാണ് ബൈഡന് ശേഷം. നവംബർ മാസത്തിലും ഇതേ ലിസ്റ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഒന്നാം സ്ഥാനത്ത് തന്നെയായിരുന്നു. മോണിംഗ് പൊളിറ്റിക്കൽ ഇൻറലിജൻസ് ആണ് ഈ ലിസ്റ്റ് അപ്രൂവൽ റൈറ്റിംഗുകൾ പരിശോധിച്ച് പ്രസിദ്ധീകരിക്കുന്നത്. ഓസ്ട്രേലിയ, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമ്മനി, ഇന്ത്യ, ഇറ്റലി, ജപ്പാൻ, മെക്സിക്കോ, ദക്ഷിണകൊറിയ, സ്പെയിൻ, യുഎസ്എ, യുകെ എന്നിവിടങ്ങളിലെ രാഷ്ട്ര തലവന്മാരാണ് ഈ പട്ടികയിൽ ഉൾപ്പെടുന്നത്.
ജനുവരി 13 മുതൽ 19വരെയുള്ള തീയതികളിൽ ശേഖരിച്ച ഡാറ്റയിൽ നിന്നാണ് പുതിയ പട്ടിക പുറത്തുവിട്ടിരിക്കുന്നത്. ഏഴ് ദിവസത്തോളം നീളുന്ന സർവേയിലൂടെ ഒരോ രാജ്യത്തെയും പൗരന്മാരിൽ നിന്നാണ് ഡാറ്റ ശേഖരിക്കുന്നത്. മെയ് 2020 ൽ ഇതേ റൈറ്റിംഗിൽ ഏറ്റവും കൂടിയ റൈറ്റിംഗാണ് പ്രധാനമന്ത്രി മോദിക്ക് ലഭിച്ചത്.