ജോലിസമയം കഴിഞ്ഞതിനാൽ ഇനി വിമാനം പറത്താനാകില്ലെന്ന് പറഞ്ഞ് യാത്രികരെ പെരുവഴിയിലായത് നിരവധി യാത്രക്കാർ. പാകിസ്താൻ പൈലറ്റ് ആണ് യാത്രക്കാരെ പെരുവഴിയിലാക്കിയത്. കഴിഞ്ഞ ദിവസം സൗദി അറേബ്യയിലെ റിയാദിൽനിന്ന് ഇസ്ലാമാബാദിലേക്ക് പുറപ്പെട്ട പാകിസ്താൻ ഇന്റർനാഷനൽ എയർലൈൻസ്(പിഐഎ) വിമാനത്തിലാണ് സംഭവം.
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് പടര്‍ന്നുപിടിക്കുന്നു, 239 തടവുകാര്‍ക്ക് രോഗബാധ
കാലാവസ്ഥ മോശമായതിനെ തുടർന്ന് സൗദിയിലെ ദമാമിൽ തന്നെ അടിയന്തരമായി ഇറക്കുകയായിരുന്നു. കാലാവസ്ഥാ തടസങ്ങളെല്ലാം തീർന്ന് തിരികെ ഇസ്ലാമാബാദിലേക്ക് പറക്കാനൊരുങ്ങുമ്പോഴാണ് പൈലറ്റ് തന്റെ ജോലിസമയം തീർന്നുവെന്നും വിമാനം ഇനി പറത്താനാവില്ലെന്നും അറിയിച്ചത്.
യാത്രക്കാർ വിമാനത്തിൽനിന്ന് ഇറങ്ങാതെ ബഹളംവച്ചെങ്കിലും പൈലറ്റ് കൂട്ടിക്കിയില്ല. സംഘർഷാവസ്ഥ ഉടലെടുത്തതോടെ സുരക്ഷാജീവനക്കാർ വന്നാണ് യാത്രക്കാരെ നിയന്ത്രിച്ചത്. അടുത്തുതന്നെയുള്ള ഹോട്ടലിൽ യാത്രക്കാർക്കായി താൽക്കാലിക താമസസൗകര്യമൊരുക്കുകയും ചെയ്തു.