ബംഗളൂരു: കോവിഡ് ബാധിച്ച് കന്നട സംവിധായകന് പ്രദീപ് രാജ് മരിച്ചു. 46 വയസ്സായിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് അന്ത്യം.
ഏതാനും ദിവസം മുമ്പാണ് പ്രദീപ് രാജിനെ കോവിഡ് ലക്ഷണങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്നു അദ്ദേഹം.
also read: കാറില്‍ കഞ്ചാവ് കടത്ത്, ബോണറ്റിനുള്ളിലടക്കം ഒളിപ്പിച്ച നിലയില്‍; 28കാരന് അറസ്റ്റില്‍
ഇതിനിടെ ആരോഗ്യനില വഷളായി. വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. പ്രമേഹവും കരള്‍ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുമുണ്ടായിരുന്നു.
കന്നഡ സൂപ്പര്‍ താരം യാഷും ഓവിയയും മുഖ്യ വേഷങ്ങളില്‍ അഭിനയിച്ച കിരാതകയായിരുന്നു പ്രദീപ് രാജിന്റെ ആദ്യ ചിത്രം.
കിച്ച സുദീപ് പ്രധാനവേഷത്തിലെത്തിയ കിച്ചു, മിസ്റ്റര്‍ 420, രജനികാന്താ, അഞ്ജഡ ഗണ്ടു, ബാംഗ്ലൂര്‍ 560 023 എന്നിവയാണ് മറ്റു ചിത്രങ്ങള്‍. കിരാതകാ 2 എന്ന ചിത്രം സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു.