സെഹോർ: ബലാത്സംഗം ചെയ്യാൻ ശ്രമിച്ചതിന് പിന്നാലെ 10 വയസ്സുകാരിയെ കിണറ്റിലെറിഞ്ഞ് അക്രമിയുടെ ക്രൂരത. ഇച്ചാവാറിലെ ദൂധ്ലായി ഗ്രാമത്തിലാണ് ദാരുണ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കിണറ്റിലെ വള്ളികളിൽ പിടിച്ചുനിന്ന പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് സംഭവം. കക്കൂസിൽ പോകാനായി പുറത്തിറങ്ങിയ പെൺകുട്ടിയെ രമേഷ് എന്നയാൾ കടന്നുപിടിക്കാൻ ശ്രമിച്ചത്.
ചെറുത്തുനിന്ന പെൺകുട്ടിയെ ഇയാൾ കിണറ്റിലേക്ക് തള്ളിയിട്ടു. ധീരയായ പെൺകുട്ടി കിണറിലെ വള്ളികളിൽ തൂങ്ങി രക്ഷപ്പെടുകയായിരുന്നു. പെൺകുട്ടിയെ ബലാത്സംഗം ചെയ്തോ എന്നത് മെഡിക്കൽ പരിശോധനക്ക് ശേഷം മാത്രമേ മനസ്സിലാകൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്കുവേണ്ടിയുള്ള തെരച്ചിൽ ഊർജിതമാക്കി. പ്രതിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 10000 രൂപ പാരിതോഷികവും പോലീസ് പ്രഖ്യാപിച്ചു.