അഴുക്ക് ചാലിലെ മലിനജലം കുടിച്ചാല്‍ 2,000 രൂപ തരാമെന്ന് യുവാക്കള്‍ പറഞ്ഞതുകേട്ട്് മലിനജലം കുടിച്ച് വയോധികന്. മധ്യപ്രദേശിലെ വിദിഷയിലെ ജവതി ഗ്രാമത്തിലാണ് ദാരുണ സംഭവം. 60 വയസുള്ള പന്നലാല്‍ എന്ന വ്യക്തിയാണ് അഴുക്കുചാലിലെ മലിനജലം കുടിച്ചത്.
സംഭവത്തിന്റെ വിഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതോടെ വലിയ രോഷമാണ് ഉയരുന്നത്. ജനുവരി 13നായിരുന്നു സംഭവം. ഓടയ്ക്ക് സമീപം നിന്ന യുവാക്കള്‍ വയോധികനെ വെല്ലുവിളിക്കുകയായിരുന്നു. ഓടയിലെ മലിനജലം കുടിച്ചാല്‍ 2000 രൂപ തരാമെന്ന് യുവാക്കള്‍ പറഞ്ഞു.
also read: സ്കൂള്‍ മൈതാനത്ത് ഒരനക്കം, കുപ്പി തുറന്ന് ഭൂതം വരുന്നതു പോലെ കറങ്ങി വന്ന് ചുഴലിക്കാറ്റ്, ഞെട്ടല്‍
ഈ വെല്ലുവിളി സ്വീകരിക്കുകയായിരുന്നുവെന്ന് വയോധികന്. ”എന്റെ കയ്യിലുണ്ടായിരുന്ന വെറ്റില അഴുക്കുവെള്ളത്തില്‍ വീണു. ഞാന്‍ അതെടുത്ത് ശുദ്ധ വെള്ളത്തില്‍ കഴുകിയ ശേഷം ഉപയോഗിച്ചു. ഈ സമയം അവിടെ ഉണ്ടായിരുന്ന യുവാക്കള്‍ 2,000 രൂപ തരാം മലിനജനം കുടിച്ച് കാണിക്കാമോ എന്ന് ചോദിച്ചു. ഈ വെല്ലുവിളി ഏറ്റെടുത്താണ് മലിനജലം കുടിച്ചത്”- ഇയാള്‍ പറയുന്നു.
യുവാക്കള്‍ പറഞ്ഞ പോലെ പണം തന്നെന്നും വയോധികന് കൂട്ടിച്ചേര്‍ത്തു.. എന്നാല്‍ വിഡിയോ വൈറലായതോടെ വലിയ വിവാദമാണ് ഉയരുന്നത്.