തമിഴ് നടൻ ചിമ്പുവിന് വെൽസ് ഡീംഡ് യൂണിവേഴ്സിറ്റിയുടെ ഓണററി ഡോക്ടറേറ്റ് ലഭിച്ചു. സിനിമാമേഖലയിലെ വിശിഷ്ഠ സേവനങ്ങൾക്കാണ് ചിമ്പുവിന് ഡോക്ടറേറ്റ് ലഭ്യമായത്. ചെന്നൈയിൽ വച്ച് നടന്ന ചടങ്ങിൽ സർവകലാശാല ചാൻസലർ ഡോ. ഐഷാരി കെ ഗണേഷ് താരത്തിന് ഓണററി ഡോക്ടറേറ്റ് സമ്മാനിച്ചു.
ചടങ്ങിൽ ചിമ്പുവിന്റെ മാതാപിതാക്കളും പങ്കെടുത്തിരുന്നു. തനിക്ക് ലഭിച്ച ഈ അംഗീകാരം തമിഴ് സിനിമയ്ക്കും അച്ഛനും അമ്മയ്ക്കും ആരാധകർക്കും സമ്മാനിക്കുന്നുവെന്നും അവർ കാരണമാണ് താൻ സിനിമയിലെത്തിയതെന്നും ചിമ്പു പറഞ്ഞു. ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Thanking all the committee members of Vels University & @IshariKGanesh for bestowing the Honorary Doctorate upon me.
I dedicate this huge honour to
Tamil cinema, my Appa & Amma! Cinema happened to me because of them!
Finally – my fans, #NeengailaamaNaanilla
Nandri Iraiva! ❤️ pic.twitter.com/YIc6WyGCvR— Silambarasan TR (@SilambarasanTR_) January 11, 2022
അച്ഛൻ ടി. രാജേന്ദർ സംവിധാനം ചെയ്ത സിനിമകളിലൂടെ ബാലതാരമായാണ് ചിലമ്പരശൻ എന്ന ചിമ്പു സിനിമയിലെത്തുന്നത്. മൂന്ന് പതിറ്റാണ്ടിലേറെയായി ചിമ്പു തമിഴ് സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. മാനാട് ആണ് താരത്തിന്റെതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ഗൗതം മേനോൻ സംവിധാനം ചെയ്യുന്ന വെന്ത് തുണിന്തത് കാട്, ഒബേലി എൻ കൃഷ്ണയുടെ പത്ത് തല, ഗോകുൽ സംവിധാനം ചെയ്യുന്ന കൊറോണ കുമാർ എന്നിവയാണ് താരത്തിന്റെ പുതിയ ചിത്രങ്ങൾ.