തമിഴ്നാട്ടില്‍ കനത്ത മഴയില്‍ വന്‍ നാശനഷ്ടം. ശക്തമായ മഴക്കെടുതിയില്‍ വൈദ്യുതാഘാതമേറ്റ് മൂന്ന് പേര് മരിച്ചാതായി റവന്യു, ദുരന്ത നിവാരണ വകുപ്പ് മന്ത്രി കെ.കെ.എസ്.എസ്.ആര് രാമചന്ദ്രന് അറിയിച്ചു. ഈ സാഹചര്യത്തില്‍ ചെന്നൈയിലും സമീപ ജില്ലകളിലും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു,
കാഞ്ചീപുരം, ചെങ്കല്‍പേട്ട, ചെന്നൈ എന്നിവിടങ്ങളിലാണ് മരണം റിപ്പോര്‍ട്ട് ചെയ്തത് .നാലു ജില്ലകളിലെ സ്കൂളുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവളളൂര്‍, ചെങ്കല്‍പേട്ട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ 24 മണിക്കൂറിനുളളില്‍ 20 സെമീ. കൂടുതല്‍ മഴ ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.
கனமழையால் சென்னை மாநகரில் ஏற்பட்டுள்ள வெள்ள பாதிப்புகள் மற்றும் மேற்கொள்ளப்பட்டு வரும் முன்னேற்பாடு பணிகள் குறித்து, சென்னை ரிப்பன் மாளிகை, பெருநகர சென்னை மாநகராட்சி தலைமை அலுவலகத்தில் மாண்புமிகு முதலமைச்சர் @mkstalin அவர்கள் ஆய்வு மேற்கொண்டார். pic.twitter.com/8aQmtjY2GE
— CMOTamilNadu (@CMOTamilnadu) December 30, 2021
അതിശക്തമായ മഴയില്‍ മിക്ക ജില്ലകളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. വെളളക്കെട്ടിനെ തുടര്‍ന്ന് ചെന്നൈയില്‍ ഗതാഗതക്കുരുക്കും രൂക്ഷമായിരിക്കുകയാണ്. മറീന ബീച്ച്, പടിനപാക്കം, എംആര്‍സി നഗര്‍, നന്ദനം, മൈലാപൂര് എന്നീ പ്രദേശങ്ങളിലും മഴ ശക്തമാണ്.