ന്യൂഡല്‍ഹി : മരിച്ചെന്ന് കരുതി ചിതയ്ക്ക് തീകൊടുക്കാന് ഒരുങ്ങുമ്പോള്‍ കണ്ണുതുറന്ന് 62കാരന്. ഡല്‍ഹിലാണ് സംഭവം. നരേലയില്‍ തിക്രി ഖുര്‍ദ് എന്ന ഗ്രാമത്തിലെ സതീശ് ഭരദ്വാജാണ് മരിച്ചെന്ന് ഉറപ്പിച്ച് ചിതയ്ക്ക് തീ കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ കണ്ണ് തുറന്നത്. സംഭവം കണ്ട് കുടുംബാംഗങ്ങളെല്ലാം ഞെട്ടി.
ഞായറാഴ്ച രാവിലെയാണ് സംഭവം. സതീശ് മരിച്ചെന്ന് കുടുംബാംഗങ്ങളും സ്ഥിരീകരിച്ച ശേഷം അന്ത്യകര്‍മങ്ങള്‍ക്കായി ശ്മശാനത്തിലേക്ക് കൊണ്ടുപോയിരുന്നു. തീ കത്തിക്കുന്നതിനു മുന്‍പായി മുഖത്ത് ഇട്ടിരുന്ന തുണി മാറ്റിയതോടെ ശരീരത്തില്‍ ജീവനുണ്ടെന്ന് മനസ്സിലായി.
പിന്നാലെ സതീശ് കണ്ണുകള്‍ തുറക്കുകയും ശ്വസനം സാധാരണനിലയിലാകുകയും ചെയ്തു. മരിച്ചയാള്‍ ജീവിച്ചു വരുന്നതു കണ്ട് ഒപ്പമുണ്ടായിരുന്നവരെല്ലാം ഞെട്ടി. ജീവനുണ്ടെന്ന് മനസ്സിലായതോടെ ആംബുലന്‍സ് വിളിച്ച് ഉടനെ തന്നെ സതീശിനെ ആശുപത്രിയിലെത്തിച്ചു.
അര്‍ബുദം ബാധിച്ച് ഏറെ നാളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സതീശ്. വെന്റിലേറ്ററില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ മരിച്ചെന്ന് സ്ഥിരീകരിച്ചത്. സംഭവത്തില്‍ ആശുപത്രി ജീവനക്കാര്‍ക്കെതിരെ പരാതി നല്കാന് ഒരുങ്ങുകയാണ് ബന്