ബിസിസിഐ അധ്യക്ഷനും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ സൗരവ് ഗാംഗുലിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗാംഗുലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
വാക്സിന്റെ രണ്ടു ഡോസും സ്വീകരിച്ച ഗാംഗുലിക്ക് തുടര്‍ച്ചയായ യാത്രകള്‍ക്കിടെയാണ് കോവിഡ് പിടിപെട്ടതെന്നാണ് പ്രാഥമിക നിഗമനം. തിങ്കളാഴ്ച രാത്രിയാണ് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വുഡ്ലാന്‍ഡ്സ് നഴ്സിംഗ് ഹോമില്‍ പ്രവേശിപ്പിച്ചത്.
നാല്പ്പത്തിയൊമ്പതുകാരനായ ഗാംഗുലിയെ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് വര്‍ഷാദ്യം രണ്ടു തവണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ടു തവണയാണ് ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനാക്കിയിരുന്നു.