കര്‍ണാടകയിലെ ഒരു സ്കൂളില്‍ ഉച്ചഭക്ഷണത്തില്‍ ചത്തപല്ലിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് 80 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയത്. കര്‍ണാടകയിലെ ഹാവേരി ജില്ലയിലാണ് സംഭവം.
വെങ്കടപുര തണ്ട ഗ്രാമത്തിലെ സര്‍ക്കാര്‍ സ്കൂളില്‍ കുട്ടികള്‍ക്ക് നല്കിയ ഉച്ചഭക്ഷണത്തിലാണ് ചത്തപല്ലിയെ കണ്ടെത്തിയത്. ഭക്ഷണം കഴിച്ച 80 കുട്ടികള്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.
കുട്ടികളെ ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തതായി അധികൃതര്‍ അറിയിച്ചു. അതേസമയം സ്കൂള്‍ അധികൃതരുടെ അനാസ്ഥക്കെതിരെ നടപടി സ്വീകരിക്കാന്‍ ജില്ല ഭരണകൂടം നിര്‍ദ്ദേശിച്ചിട്ടുണ്ട്.