കൊല്ലം: മദ്യം ചോദിച്ചിട്ട് നല്‍കാത്തതില്‍ പ്രകോപിതനായി യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കൊല്ലം കോട്ടുക്കല്സ്വദേശി ഉദയകുമാറാണ് അറസ്റ്റിലായത്. ആസിഡ് മുഖത്ത് വീണ കോട്ടുക്കല്‍ സ്വദേശി വിപിന്‍ ഭാഗികമായി കാഴ്ച നഷ്ടപ്പെട്ടതായാണ് വിവരം. ഗുരുതരമായ പരിക്കേറ്റ വിപിന്‍ ചികിത്സയിലാണ്.
സൗരവ് ഗാംഗുലിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം. കോട്ടുക്കലില്‍ ഒഴിഞ്ഞ സ്ഥലത്ത് ഇരുന്ന് മദ്യപിക്കുകയായിരുന്നു വിപിനും സുഹൃത്തും. ആ സമയം അതുവഴി വന്ന ടാപ്പിംഗ് തൊഴിലാളിയായ ഉദയകുമാര്‍ തനിക്കും മദ്യം വേണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ കൊടുക്കാന്‍ വിപിന്‍ കൂട്ടാക്കിയില്ല. ഇതോടെ വീട്ടിലേക്ക് പോയ ഉദയകുമാര്‍ ഒരു ചെറിയ കുപ്പിയില്‍ റബര്‍ ഷീറ്റ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ആസിഡുമായി മടങ്ങിവരികയും അത് വിപിന്റെ മുഖത്ത് ഒഴിക്കുകയുമായിരുന്നു. കോടതി പ്രതിയെ റിമാന്‍ഡ് ചെയ്തു.