ലഖ്നൗ: പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതായി തുറന്നുപറയുന്ന ഒരു പൊലീസുകാരന്റ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശ് പോലീസുകാരെകുറിച്ചുള്ളതാണ് വീഡിയോ. വീഡിയോ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിയൊരുക്കിയിരിക്കുന്നത്.
also read: നാലുപേര്‍ക്ക് കൂടി ഒമിക്രോണ്‍, അതീവ ജാഗ്രതയില്‍ കേരളം
യുപിയിലെ ഉന്നാവോ ജില്ലയിലെ ഒരു സ്കൂളില്‍ പൊലീസ് കി പാഠശാല എന്ന പരിപാടിക്കിടെ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയായിരുന്നു പൊലീസുകാരന്റെ വിവദ പരാമര്‍ശം. പൊലീസ് പണം വാങ്ങുന്നുണ്ടെങ്കില്‍ അതിനുള്ള പണിയും ചെയ്യുന്നുണ്ട് എന്ന് പൊലീസുകാരന് പറയുന്നത് വിഡിയോയിയില്‍ വ്യക്തമാണ്.
പൊലീസ് ഡിപ്പാര്ട്ട്മെന്റിനെക്കാള് നല്ല വകുപ്പു വേറെ ഇല്ലെന്നുംം പൊലീസുകാര്‍ക്ക് പണം നല്കിയാല് അതിനുള്ള പണി അവര്ചെയ്യുമെന്നും ഇദ്ദേഹം പറയുന്നു. വേറെ ഡിപ്പാര്ട്ട്മെന്റുമെന്റുകളെ പൊലീസുമായി താരതമ്യം ചെയ്യാനു ഇദ്ദേഹം മറന്നില്ല.
Video from "Police ki pathshala" in UP's Unnao
Police department is still the most honest department. If police takes money, it gets the job done. Other department keep dilly-dallying.
Video credit: @sanjayjournopic.twitter.com/mUHovttVsx
— Piyush Rai (@Benarasiyaa) December 20, 2021
അവരൊക്കെ പണം വാങ്ങും, പക്ഷേ പണി എടുക്കില്ല എന്നായിരുന്നു പരിഹാസം. ടീച്ചര്മാര് വീട്ടിലിരുന്നാണ് പഠിപ്പിക്കുന്നതെന്നും കൊറോണ വൈറസ് പോലൊരുമാഹാമാരി വന്നിട്ടും പൊലീസുകാര്‍ പതിവിലും കൂടുതല്‍ ജോലി ചെയ്യുകയാണെന്നും പ്രസംഗിച്ച പൊലീസുകാരന് ചൂണ്ടിക്കാട്ടി. പൊലീസുകാന്റെ പരിഹാസത്തിന് പിന്തുണച്ച് വേദിയലുണ്ടായിരുന്ന പൊലീസുകാരും ചിരിക്കുന്നത് കാണാം. വീഡിയോ വൈറലായിരിക്കുകയാണ്.