ഭക്തര്‍ ദൈവ പ്രീതിക്കായി അമ്പലങ്ങളില്‍ പലതും സമ്മാനിക്കാറുണ്ട്. അടുത്തിടെ വാഹനനിര്‍മ്മാണ കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി സമര്‍പ്പിച്ചത് ഒരു പുത്തന്‍് ഥാര്‍ ആണ്. മഹീന്ദ്രയുടെ താരമായ വാഹനം ഗുരൂവായൂരപ്പന് കാണിക്കയായി ലഭിച്ചത് വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ അതേപോലെ തന്നെ വ്യത്യസ്തമായി ഒരു അമ്പലത്തില്‍ 10 കിലോ ഐസ്ക്രീം നിവേദ്യമായി സമര്‍പ്പിച്ചിരിക്കുകയാണ് ഒരു ഭക്തന്. ആന്ധ്രാപ്രദേശിലെ പഞ്ചരാമ ക്ഷേത്രമായ ശ്രീരാമലിംഗേശ്വര സ്വാമി ക്ഷേത്രത്തില്‍ ആണ് ഒരു ഭക്തന് നിവേദ്യമായി 10 കിലോ ഐസ്ക്രീം നല്‍കിയത്.
also read: തൊണ്ടയില്‍ അണുബാധ, നടന് ചിമ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
പാലക്കോള്‍ സ്വദേശിയായ ദെവെല്ല നരസിംഹ മൂര്‍ത്തിയാണ് ശിവന് നിവേദ്യമായി 10 കിലോ ഐസ്ക്രീം നല്‍കിയത്. സംഭവം വലിയ വാര്‍ത്തയായതോടെ അമ്പലത്തിലേക്ക് ഭക്തരുടെ ഒഴുക്കായിരുന്നു. പ്രസാദം സ്വീകരിക്കാനും വേണ്ടി ആളുകളിടിച്ച് കയറി.