തെന്നിന്ത്യന്‍ സിനിമാതാരം ചിമ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടയില്‍ അണുബാധ അനുഭവപ്പെട്ടതിനാലാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതേസമയം, നടന് കൊവിഡ് അല്ലെന്നും ഇന്ഫക്ഷന് മാത്രമാണെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
തുടര്‍ന്ന് ചിമ്പുവിനെ ഡിസ്ചാര്‍ജ് ചെയ്തു. ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതോടെയാണ് ചിമ്പുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഗൗതം മേനോന് സംവിധാനം ചെയ്യുന്ന വെന്ത് തനിന്തത് കാടിന്റെ ചിത്രീകരണത്തിന് ഇടയിലായിരുന്നു സംഭവം. തുടര്‍ന്ന് സിനിമയുടെ ഷൂട്ടിങ്ങ് നിര്‍ത്തിവെച്ചു.
‘വെന്ത് തനിന്തത് കാടി’ന്റെ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. തിങ്ക് മ്യൂസിക്ക് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ടീസര്‍ പുരസ്തുവിട്ടത്. ‘വിണൈതാണ്ടി വരുവായയ്ക്കും അച്ചം എന്‍പത് മടമയ്യടായ്ക്കും ശേഷം ഇരുവരും ഒന്നിക്കുന്ന് സിനിമയാണ് വെന്ത് തനിന്തത് കാട്.എ ആര് റഹ്മാനാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. മലയാളി നടന് സിദ്ദിഖ് ആണ് ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.