തമിഴ്നാട്: ട്രെയിന്‍ പാളംതെറ്റി. കണ്ണൂര്‍ യശ്വന്ത്പൂര്‍ എക്സ്പ്രസാണ് പാളം തെറ്റിയത്. അതേസമയം, ആളപായം ഇല്ലെന്നും ട്രെയിനിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും സുരക്ഷിതരാണെന്നും റെയില്‍വേ അറിയിച്ചു. ബംഗളുരു സേലം സെക്ഷനിലെ ടോപ്പുരു ശിവാജി മേഖലയിലാണ് സംഭവം നടന്നത്.
7 കോച്ചുകള്‍ പാളം തെറ്റിയെന്ന് റെയില്‍വേ വ്യക്തമാക്കി .എസി കോച്ചുകളും സ്ലീപ്പര്‍ കോച്ചുകളും ആണ് പാളം തെറ്റിയത്. ട്രാക്കിലേക്ക് ഇടിഞ്ഞ് വീണ പാറകളില്‍ തട്ടി ആണ് അപകടം ഉണ്ടായത്.വേഗത കുറവ് ആയിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി.
ട്രയിന്‍ യാത്രക്കാര്‍ക്ക് ബംഗളൂരുവിലേക്ക് മടങ്ങാന്‍ പ്രത്യേക യാത്രാ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 15ലേറെ ബസുകളാണ് യാത്രക്കായി റയില്‍വേ ഏര്‍പ്പാടാക്കിയത്. റെയില്‍വേ ജനറല്‍ മാനേജര്‍ സഞ്ജീവ് കിഷോര്‍,അഡീഷണല്‍ ജനറല്‍ മാനേജര്‍ പി കെ മിശ്ര, പ്രിന്‍സിപ്പല്‍ ചീഫ് എന്‍ജിനിയര്‍ എസ് പി എസ് ഗുപ്ത എന്നിവരടങ്ങുന്ന സംഘം സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്നും റെയില്‍വേ അറിയിച്ചു.
വിവരങ്ങള്‍ നല്‍കാനായി ഹൊസൂറിലും ബംഗളൂരുവിലും ധര്മപുരിയിലുമായി ഹെല്പ് ഡെസ്കുകളും പ്രവര്‍ത്തനം തുടങ്ങി. 04344-222603(ഹൊസൂര്‍), 080-22156554(ബംഗളൂരു) 04342-232111 (ധര്‍മപുരി)എന്നിങ്ങനെയാണ് ഹെല്പ് ലൈന്‍ നമ്പറുകള്‍.