ന്യൂഡല്‍ഹി: ലോകത്തിലെ മികച്ച ഭരണാധികാരി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെന്ന് സര്‍വേ. അമേരിക്കന്‍ ഗവേഷണ സ്ഥാപനമായ മോര്‍ണിങ് കണ്‍സല്‍ട്ട് പുറത്തുവിട്ട ‘ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ റേറ്റിങ്ങില്‍’ 70 ശതമാനം റേറ്റിങ് നേടിയാണു മോഡി ഒന്നാമതെത്തിയത്.
യുഎസ് പ്രസിഡന്റിനെയും ബ്രിട്ടിഷ് പ്രധാനമന്ത്രിയെയും പിന്നിലാക്കി ലോകത്തിലെ ഏറ്റവും മികച്ച ഭരണാധികാരിയായി പ്രധാനമന്ത്രി മോഡിയെ റിപ്പോര്‍ട്ട് വിലയിരുത്തി. യുഎസിലെ ഡാറ്റ ഇന്റലിജന്‍സ് സ്ഥാപനമായ മോണിങ് കണ്‍സല്‍ട്ട് ആണ് സര്‍വേ നടത്തിയത്. 13 ലോകരാജ്യങ്ങളുടെ തലവന്മാരുടെ പട്ടികയില്‍ ജനപ്രീതിയില്‍ 70% പിന്തുണ നേടിയാണ് മോഡി ഒന്നാമത് എത്തിയത്.
Once again PM @narendramodi Ji sits at top of global leader approval ratings. Topping the list with 70% approval rating he received maximum approval among adults across the world. He remains at over 60% in approval ratings since Morning Consult started collecting data in 2019 pic.twitter.com/fsCqRJjMy1
— Kiren Rijiju (@KirenRijiju) November 7, 2021
ബൈഡന് 44 ശതമാനവും ബോറിസ് ജോണ്സണ് 40 ശതമാനവും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്ക്ക് 36 ശതമാനവുമാണു പിന്തുണ ലഭിച്ചത്. ഇറ്റലിയുടെ പ്രധാനമന്ത്രി മാരിയോ ഗ്രാഘിയാണ് 58% നേടി മോഡിക്ക് പിന്നിലുള്ളത്. പൊളിറ്റിക്കല്‍ ഇന്റലിജന്‍സ് യൂണിറ്റ് വഴിയാണ് മോണിങ് കണ്‍സല്‍ട്ട് വിവരങ്ങള്‍ ശേഖരിക്കുന്നത്.