ലഖ്നൗ: ഫ്ലാറ്റില്‍ നിന്നും താഴെവീണ് ഇരട്ടക്കുട്ടികള്‍ക്ക് ദാരുണാന്ത്യം. യുപിയിലെ ഗാസിയാബാദിലെ വിജയ്നഗറിലാണ് സംഭവം. 14 വയസ്സുള്ള സഹോദരന്മാരാണ് ഫ്ലാറ്റിന്റെ 25-ാം നിലയില്‍ നിന്ന് വിണുമരിച്ചത്. ശനിയാഴ്ച രാത്രിയാണ് സംഭവം.
സത്യനാരായണ്‍, സൂര്യനാരായണ്‍ എന്നിവരാണ് വീണുമരിച്ചത്. ഇരുവരും അപാര്ട്മെന്റിന്റെ മുകളില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. ഇവരുടെ അച്ഛന് ഔദ്യോഗിക ആവശ്യത്തിനായി മുംബൈയിലായിരുന്നു. അമ്മയും സഹോദരിയുമാണ് വീട്ടിലുണ്ടായിരുന്നത്.
ഇവരുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം ചെയ്തു. പ്രഥമിക റിപ്പോര്‍ട്ട് പ്രകാരം അപകട മരണമാണ്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാലേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ എന്നാണ് വിജയ്നഗര്‍ പൊലീസ് പറയുന്നത്. സംഭവം നാടിനെ ഒന്നടങ്കം നടുക്കിയിരിക്കുകയാണ്.