ഒക്ടോബര്‍ രണ്ടിനുള്ളില്‍ ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും ഇല്ലെങ്കില്‍ താന്‍ ജലസമാധിയാകുമെന്നും ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് അറിയിച്ചിരുന്നു. ഇപ്പോഴും ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്ന് ജഗദ്ഗുരു പരമഹംസ് ആചാര്യ മഹാരാജ് ജലസമാധിക്ക് ഒരുങ്ങുകയാണ്.
പൊലീസ് അടക്കം സ്ഥലത്ത് ക്യാംപ് ചെയ്ത് സ്ഥിതി വിലയിരുത്തുന്നു. ജലസമാധിക്ക് മുന്‍പ് പ്രത്യേക പൂജകളും പുരോഗിമിക്കുന്നു. അയോധ്യയിലെ സരയു നദിയില്‍ ജലസമാധി അടയുമെന്ന് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ഇദ്ദേഹം വ്യക്തമാക്കിയിരുന്നു.
വെള്ളത്തില്‍ ജീവന് സമര്‍പ്പിക്കുമെന്നാണ് ഇയാള്‍ വ്യക്തമാക്കുന്നത്. ഇതിനൊപ്പം ക്രിസ്ത്യാനികളുടെയും മുസ്ലിംകളുടെയും പൗരത്വം റദ്ദാക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ ജലസമാധിക്കുള്ള ഒരുക്കങ്ങളും ആരംഭിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.
ഇദ്ദേഹത്തെ പിന്തുടരുന്നവരും പുറത്ത് തടിച്ചുകൂടുന്നുണ്ട്. പൊലീസും സ്ഥലത്തെത്തി. ഇതിനിടെ ഈ നീക്കത്തെ പരിഹസിച്ചും അനുകൂലിച്ചും ഒട്ടേറെ േപരാണ് എത്തിയത്. ട്രോള്‍ പേജുകളിലും ട്വിറ്ററിലും ഇപ്പോള്‍ ജലസമാധി നിറയുകയാണ്.