മുംബൈ: വിവാഹ വാഗ്ദാനം നല്കി സഹപ്രവര്‍ത്തകയെ ഗര്‍ഭിണിയാക്കിയ ശേഷം വിവാഹത്തില്‍ നിന്ന് പിന്മാറിയ യുവാവിനെതിരെയുള്ള പീഡനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി.അവിഷേക് മിത്ര എന്നയാളുടെ ഹരജിയാണ് തള്ളിയത്.
ജാതകം ചേരില്ലെന്ന് പറഞ്ഞാണ് കാമുകിയെ ഇയാള്‍ ഒഴിവാക്കാന്‍ ശ്രമിച്ചത്. ഒരു പഞ്ചനക്ഷത്ര ഹോട്ടലിലാണ് അവിഷേക് മിത്ര എന്ന യുവാവും ഇയാളുടെ കാമുകിയും ജോലി ചെയ്യുന്നത്. സഹപ്രവര്‍ത്തകയെ പ്രണയിക്കുകയും, വിവാഹം ചെയ്യാമെന്നും യുവാവ് വാഗ്ദ്ധാനം ചെയ്തിരുന്നു.
ഇതിന് ശേഷം ശാരീരികബന്ധത്തിലേര്‍പ്പെടുകയും ചെയ്യുകയായിരുന്നു. യുവതി ഗര്‍ഭിണിയായതോടെ ജാതകം ചേരില്ലെന്നും വിവാഹം ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ് ഇയാള്‍ ഒഴിവാക്കി. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
ഇരുവരെയും വിളിച്ചുവരുത്തി നടത്തിയ കൗണ്‍സലിങ്ങില്‍ യുവതിയെ വിവാഹം കഴിക്കാമെന്ന് അവിഷേക് സമ്മതിച്ചിരുന്നു. പിന്നീടു ജാതകത്തിന്റെ പേരില്‍ പിന്മാറിയപ്പോഴാണു കേസ് റജിസ്റ്റര്‍ ചെയ്തത്. അതേസമയം, ജാതകപ്പൊരുത്തം വിവാഹം ചെയ്യാതിരിക്കാനുള്ള കാരണം ആക്കരുതെന്നും കോടതി വിമര്‍ശിച്ചു.