ചെന്നൈ: തമിഴ്നാട് തിരുപ്പൂരില്‍ ആറുവയസുകാരനെ വളഞ്ഞിട്ട് ആക്രമിച്ച് തെരുവുനായ്ക്കൂട്ടം. അഞ്ച് നായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ കടിച്ചു വലിച്ചത്. പരിക്കേറ്റ പ്രകാശിനെ തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആറ് വയസുകാരനെ തെരുവുനായ്കള്‍ കടിച്ചകീറുന്ന ദൃശ്യങ്ങള്‍ ഇതിനോകം സൈബറിടത്ത് നിറഞ്ഞു കഴിഞ്ഞു. വീടിനു മുന്നില്‍ കളിക്കുകയായിരുന്നു പ്രകാശിനടുത്തേയ്ക്ക് നായ്ക്കൂട്ടം പെട്ടെന്ന് പാഞ്ഞെത്തിയായിരുന്നു ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ അച്ഛന് രാമസ്വാമി എത്തി നായ്ക്കളെ തുരത്തിയതിനാല്‍ കുട്ടി രക്ഷപ്പെടുകയായിരുന്നു. ആറുവയസുകാരന്റെ കൈയ്ക്കും കാലിനും നായകളുടെ കടിയേറ്റ് പരിക്കുണ്ട്. തിരുപ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ് പ്രകാശ്. കഴിഞ്ഞ കുറച്ചു ദിവസമായി പ്രദേശത്ത് തെരുവു നായ്ക്കളുടെ ശല്യം കൂടിയതായി സമീപവാസികളും പറയുന്നു.