അസഹ്യമായ വയറുവേദന കാരണം ഡോക്ടറുടെ അടുത്തെത്തിയ പെണ്‍കുട്ടിയുടെ വയറ്റില്‍ പരിശോധനയില്‍ കണ്ടെത്തിയത് ഒരു കെട്ട് മുടി. ലക്നൗ സ്വദേശിനിയായ പെണ്‍കുട്ടിയുടെ വയറിനുള്ളിലാണ് മുടി കണ്ടെത്തിയത്. സര്‍ജറിയിലൂടെ ഇപ്പോള്‍ 2 കിലോഗ്രാം മുടിയാണ് ഡോക്ടര്‍മാര്‍ പുറത്തെടുത്തത്.
പെണ്‍കുട്ടിയുടെ ആരോഗ്യാവസ്ഥ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി വളരെ മോശമായിരുന്നു. വയറിന് അസഹ്യമായ വേദനയും ഛര്ദിലുമായിരുന്നു കുട്ടിക്ക്, ഇതുകണ്ട മാതാപിതാക്കള്‍ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ക്കും കാരണം വ്യക്തമായില്ല.
തുടര്‍ന്ന് വിശദമായ സ്കാന്‍ നടത്തിയപ്പോഴാണ് ഞെട്ടിയത്. എന്‍ഡോസ്കോപിയില്‍ 2 കിലോഗ്രാം മുടിക്കെട്ടാണ് കണ്ടെത്തിയത്. വയറില്‍ നിന്ന് ചെറുകുടിലലേക്കുള്ള വഴി മുഴുവന്‍ മുടിക്കെട്ട് കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതെന്നാണ് റിപ്പോര്‍ട്ട്.
ഭക്ഷണംപോലും കഴിക്കാനാകാതെ ഈ കുട്ടിക്ക് 32 കിലോഗ്രാം തൂക്കമാണ് കുറഞ്ഞത്. വിശദമായ സര്‍ജറിയിലൂടെ മുടി വയറ്റില്‍ നിന്ന് നീക്കം ചെയ്തു. എന്നാല്‍ 17 വയസ്സായ പെണ്‍കുട്ടിക്ക് അപൂര്‍വരോഗമുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ട്രൈക്കോബെസോവര്‍ എന്ന അസുഖമാണ് കുട്ടിക്കുള്ളത്. ഈ അവസ്ഥ ഉള്ളവര്‍ മുടി സ്വയം പിഴുത് എടുത്ത് കഴിക്കുമെന്നും പറയുന്നു.