പല വിവാഹ വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. അത്തരത്തില്‍ ഒരു വിവാഹവേദിയില്‍ നിന്നുള്ള വധുവിന്റെയും വരന്റെയും വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍ സാധാരണ വീഡിയോകളില്‍ നിന്നും വ്യത്യസ്തമായി വിവാഹവേദിയില്‍ വെച്ച് വരനെ പരസ്യമായി അടിക്കുന്ന വധുവിന്റെ വീഡിയോയാണിത്.
വിവാഹവേദിയിലിരിക്കെ പുകയില ചവച്ചതിനാണ് വരനെ വധു അടിച്ചത്. വിവാഹവേദിയിലെത്തുമ്പോഴാണ് വരന് പുകയില ചവയ്ക്കുന്നത് വധുവിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇത് കണ്ടതോടെ ചടങ്ങുകള്‍ നടക്കുന്നതിനിടെ വധു രോഷാകുലയാകുന്നുമുണ്ട്.
സമീപത്തിരിക്കുന്ന മറ്റൊരാളുമായി വാദപ്രതിവാദത്തിലാണ് വധു. വരന് പുകയില ചവച്ചിരിക്കുന്നതിനെക്കുറിച്ചാണ് സംസാരം. തുടര്‍ന്ന് വരനുനേരെ തിരിഞ്ഞ വധു അയാളോടും ഇതേക്കുറിച്ച് സംസാരിക്കുകയും അടിക്കുകയുമായിരുന്നു.
പുകയില ദുശ്ശീലമാണെന്നും അതൊരു വ്യക്തിയെ നശിപ്പിക്കുമെന്നും വധു പറയുന്നുണ്ട്.
ഉടന്‍ തന്നെ വരന് പുകയില തുപ്പാനായി എഴുന്നേല്ക്കുന്നതും കാണാം. നിരവധി പേരാണ് യുവതിയുടെ പ്രവര്‍ത്തിയെ പ്രശംസിച്ച് കമന്റ് ചെയ്തത്. എല്ലാ പെണ്‍കുട്ടികളും ഇങ്ങനെയായിരിക്കണമെന്നും ദുശ്ശീലത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കരുതെന്നുമൊക്കെ പോകുന്നു കമന്റുകള്‍. വീഡിയോ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്.