അടിവസ്ത്രം മാത്രം ധരിച്ച് ട്രെയിനില്‍ എംഎല്‍എ യാത്ര ചെയ്തെന്ന് സഹയാത്രികരുടെ പരാതി. ബിഹാറിലെ ജെഡിയു എംഎല്‍എ ഗോപാല്‍ മണ്ഡലിനെതിരെയാണ് സഹയാത്രികര്‍ പരാതി നല്‍കിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. അടിവസ്ത്രം ധരിച്ചുകൊണ്ടുള്ള എംഎല്‍എയുടെ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായി.
പ്ടന- ന്യൂഡല്‍ഹി തേജസ് രാജധാനി എക്സ്പ്രസിലെ ഫസ്റ്റ് ക്ലാസ് എസി കംപാര്‍ട്ട്മെന്റിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. അടിവസ്ത്രം ധരിച്ച് ഗോപാല്‍ മണ്ഡല് കംപാര്ട്ട്മെന്റിനുള്ളിലൂടെ സഞ്ചരിച്ചപ്പോള്‍ യാത്രക്കാര്‍ എതിര്‍ക്കുകയും കയ്യാങ്കളി വരെ എത്തുകയുമായിരുന്നു.
തുടര്‍ന്ന് റെയില്‍വേ പൊലീസും ടിക്കറ്റ് എക്സാമിനറും ട്രെയിനില്‍ കയറി. ‘സഹയാത്രികര്‍ എംഎല്‍എയുടെ പെരുമാറ്റത്തെക്കുറിച്ച് പരാതിപ്പെട്ടു. പൊലീസും ടിക്കറ്റ് എക്സാമിനറും ഇരുവിഭാഗത്തെയും അനുനയിപ്പിച്ചു.’- ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ സിപിആര്‍ഒ രാജേഷ് കുമാര്‍ പറഞ്ഞു.
#WATCH I was only wearing the undergarments as my stomach was upset during the journey: Gopal Mandal, JDU MLA, who was seen in undergarments while travelling from Patna to New Delhi on Tejas Rajdhani Express train yesterday pic.twitter.com/VBOKMtkNTq
— ANI (@ANI) September 3, 2021
ആതേസമയം തനിക്ക് വയറിന് അസ്വസ്ഥത അനുഭവപ്പെട്ടതിനാലാണ് അത്തരത്തില്‍ വസ്ത്രം ധരിച്ചതെന്ന് എംഎല്‍എ വിശദീകരിച്ചു.’ ഞാന്‍ അടിവസ്ത്രവും ഇന്നര്‍ ബനിയനും ധരിച്ചിട്ടുണ്ടായിരുന്നു. ട്രെയിനില്‍ കയറിപ്പോള്ത്തന്നെ വയറിന് അസ്വസ്ഥത അനുഭവപ്പെട്ടു. ഞാന്‍ കള്ളം പറയില്ല.’- ഗോപാല്‍ മണ്ഡല് പറഞ്ഞു.