മൈസൂരു: കാമുകനൊപ്പം കറങ്ങാനിറങ്ങിയ യുവതിയെ ആറു പേര് ചേര്‍ന്ന് കൂട്ടലാത്സംഗം ചെയ്തു. മൈസൂരുവിലെ ചാമുണ്ഡി ഹില്‍സിലാണ് സംഭവം. മെഡിക്കല്‍ വിദ്യാര്‍ത്ഥിനി ആണ് ബലാത്സംഗത്തിന് ഇരയായത്. കാമുകനെ അടിച്ചു വീഴ്ത്തിയാണ് പെണ്‍കുട്ടിയെ സംഘം ബലാത്സംഗം ചെയ്തത്.
കാമുകനൊപ്പം ബൈക്കില്‍ ചാമുണ്ഡി ഹില്‍സ് കാണാനെത്തിയതായിരുന്നു വിദ്യാര്‍ത്ഥിനി. ഇവിടെയുണ്ടായിരുന്ന ആറംഗസംഘം കാമുകനെ അടിച്ചു വീഴ്ത്തി പെണ്‍കുട്ടിയെ സംഘം ബലാത്സംഗം ചെയ്യുകയായിരുന്നു. ബലാത്സംഗത്തിന് ശേഷം പെണ്‍കുട്ടിയെ അക്രമികള്‍ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു.
ബോധരഹിതയായ പെണ്‍കുട്ടിയെയും സുഹൃത്തിനെയും പ്രദേശവാസികളാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മൈസൂരു അല്ലനഹള്ളി പൊലീസ് അന്വേഷണം ആരംഭിച്ചു. മൈസൂരിലെ സ്വകാര്യ കോളേജിലെ വിദ്യാര്‍ത്ഥിനിയാണ് പീഡിപ്പിക്കപ്പെട്ടത്. പ്രതികളെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി.