പറ്റ്ന: രക്ഷാബന്ധന് ദിനത്തില്‍ പാമ്പിന് രാഖി കെട്ടികൊടുക്കുന്നതിനിടെ കടിയേറ്റ് യുവാവിന് ദാരുണാന്ത്യം. ബിഹാറിലാണ് സംഭവം. സാരണ്‍ ജില്ലയില്‍ നിന്നുള്ള മന്മോഹന് എന്ന യുവാവാണ് പാമ്പുകടിയേറ്റ് മരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
രക്ഷാബന്ധന് ദിനത്തിലെ ആഘോഷങ്ങള്‍ക്കിടെ രണ്ടു മൂര്‍ഖന്‍ പാമ്പുകള്‍ക്ക് രാഖി കെട്ടികൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു യുവാവ്. തന്റെ കൈവശമുള്ള രണ്ടു പെണ് പാമ്പുകളെ ചേര്‍ത്ത് വാലറ്റത്ത് രാഖി കെട്ടി കൊടുക്കുന്നതിനിടെ ഇയാളുടെ കാലില്‍ ഒരു പാമ്പ് കടിച്ചു.
बिहार के सारण में बहन से साप को राखी बंधवाना महंगा पड़ गया साप के डसने से भाई की चली गई जान pic.twitter.com/675xsgnZ6N
— Tushar Srivastava (@TusharSrilive) August 23, 2021
പാമ്പുകടിയേറ്റ യുവാവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാമ്പിന് രാഖി കെട്ടുന്നത് കാണാനായി നിരവധി പേര് കൂടിനില്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.