ചെന്നൈ: പെട്രോളിന്റെയും വീട്ടുസാധനങ്ങളുടെയും വില കുതിച്ചുയരുന്നതില്‍ മനംനൊന്ത് ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട്ടിലാണ് സംഭവം. നഗരസഭയിലെ താല്‍ക്കാലിക ഡ്രൈവര്‍ കൃഷ്ണസ്വാമിയാണ് ജീവനൊടുക്കിയത്. ഇരുപത്തിയെട്ടുവയസ്സായിരുന്നു.
പെട്രോളിന്റെയും വീട്ടുസാധനങ്ങളുടെയും വില ഉയരുന്നതില്‍ സമ്മര്‍ദം താങ്ങാനാകാതെയാണ് കൃഷ്ണസ്വാമി ആത്മഹത്യ ചെയ്തത്. ശമ്പളത്തിന്റെ പകുതിയും പെട്രോളിനു നല്കേണ്ടിവരികയാണെന്നും എല്ലാ സാധനങ്ങളുടെയും വില ഉയരുന്നതിനാല്‍ പിടിച്ചുനില്ക്കാന് പറ്റില്ലെന്നും പറഞ്ഞതിനു തൊട്ടുപിന്നാലെയാണു തൂങ്ങിമരിച്ചതെന്നു ഭാര്യ രോഹിണി പറയുന്നു.
തൂത്തുക്കുടി കോവില്‍പെട്ടി ടൗണ്‍ നഗരസഭാ ജീവനക്കാരനാണ്. ബൈക്കില്‍ പെട്രോള്‍ അടിക്കാന്‍ കാശില്ലെന്നു പറഞ്ഞപ്പോള്‍ തന്റെ അച്ഛനോടു വാങ്ങിത്തരാമെന്നു രോഹിണി കൃഷ്ണസ്വാമിയോടു പറഞ്ഞത്രേ. പിന്നീട് മുറിയില്‍ ചെന്നു നോക്കിയപ്പോള്‍ മരിച്ചതായാണു കണ്ടതെന്നും അറിയിച്ചു. ആത്മഹത്യയ്ക്കു പിന്നില്‍ മറ്റെന്തെങ്കിലും കാരണങ്ങളുണ്ടോ എന്നു പൊലീസ് അന്വേഷിക്കുന്നു. ഒന്നര വയസ്സുള്ള കുട്ടിയുണ്ട്.