ഓടിക്കൊണ്ടിരിക്കുന്ന ബൈക്കില്‍ വെച്ച് സ്നേഹപ്രകടനം നടത്തിയ കമിതാക്കളെ തടഞ്ഞ് നാട്ടുകാര്‍. അപമര്യാദയായി പെരുമാറി എന്ന് പറഞ്ഞാണ് നാട്ടുകാര്‍ ഇവരുടെ ബൈക്ക് തടഞ്ഞുവച്ചത്. ബിഹാറിലെ ഗയ ജില്ലയിലാണ് സംഭവം. ഇവരുടെ പരസ്യ സ്നേഹപ്രകടനം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
കമിതാക്കളുടെ യാത്ര കണ്ട നാട്ടുകാരിലൊരാളാണ് വീഡിയോ ചിത്രീകരിച്ച് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. വാഹനമോടിക്കുന്ന പുരുഷന് അഭിമുഖമായി പെട്രോള്‍ ടാങ്കിലാണ് സ്ത്രീ ഇരിക്കുന്നത്. വിഡിയോ ചിത്രീകരിച്ചതിനെ പീന്നീട് ബൈക്കിലിരുന്ന സ്ത്രീ ചോദ്യം ചെയ്യുന്നുമുണ്ട്.
അതിനിടെ പൊലീസിനെ വിളിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞപ്പോള്‍ പൊലീസിനെ വിളിക്കരുതെന്നും ഇനി ഈ സ്ഥലത്തേക്ക് വരില്ലെന്നും കമിതാക്കള്‍ അപേക്ഷിച്ചതായാണ് റിപ്പോര്‍ട്ട്. വിഡിയോ വൈറലായതിന് പിന്നാലെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയരുന്നത്.
ചിലര്‍ ഇവരെ ചോദ്യം ചെയ്ത നാട്ടുകാരെ വിമര്‍ശിക്കുമ്പോള്‍ ഓടുന്ന വാഹനത്തിവെ അഭ്യാസപ്രകടനത്തിന് കമിതാക്കളെയും കുറ്റപ്പെടുത്തുന്നു. നാട്ടുകാര്‍ സദാചാര പൊലീസ് ചമയുന്നതിന് പകരം റോഡില്‍ അപകടകരമാംവിധം വാഹനം ഓടിക്കുന്നതിന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു വേണ്ടതെന്നാണ് ചിലര്‍ പറയുന്നത്.