ഹൈദരാബാദ്: വൃദ്ധയെ ഇടിച്ചിട്ടും നിര്‍ത്താതെ കുതിച്ചുപാഞ്ഞ് ബൈക്ക് യാത്രികര്‍. ഹൈദരാബാദിലെ നിര്സിങ്ങിയിലാണ് അപകടം നടന്നത്. അമിതവേഗത്തിലെത്തി വൃദ്ധയെ ഇടിച്ചിടുന്ന ബൈക്ക് യാത്രികരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുകയാണ്.
മൂന്നുപേരെയും വച്ചെത്തിയ സ്കൂട്ടര്‍ റോഡരിലൂടെ നടന്നുപോകുകയായിരുന്ന വൃദ്ധയെ ഇടിക്കുകയായിരുന്നു. രണ്ടാമത് ഇരുന്ന ആളായിരുന്നു സ്കൂട്ടര്‍ ഓടിച്ചത് എന്നാണ് പൊലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളില്‍ ഇത് വ്യക്തമാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.
അപകടം നടന്നതിന് ശേഷം സ്കൂട്ടര്‍ നിര്‍ത്താതെ പോയി. സ്കൂട്ടര്‍ ഓടിച്ചിരുന്നവര്‍ക്ക് ലൈസന്‍സില്ലായിരുന്നു. അപകടകരമായ രീതിയില്‍ വാഹനമോടിക്കല്‍, ലൈന്‍സില്ലാതെ വാഹനമോടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചാര്‍ത്തി യുവാക്കള്‍ക്കെതിരെ കേസെടുത്തെന്ന് പൊലീസ് അറിയിച്ചു.
അപകടത്തില്‍ വൃദ്ധയ്ക്ക് പരുക്കേറ്റിട്ടുണ്ട്. ലൈസന്‍സില്ലാത്ത യുവാക്കള്‍ക്ക് വാഹനം നല്കിയ സ്കൂട്ടര്‍ ഉടമയ്ക്കെതിരെ കേസെടുത്തു. സൈബര്‍ബാദ് പൊലീസാണ് സിസിടിവി ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.