മുംബൈ: സോഷ്യല്‍മീഡിയയില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ പല സാഹസിക പ്രവൃത്തികളും ചെയ്യുന്നവരുമുണ്ട്. അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം കൂട്ടാന്‍ ആത്മഹത്യ ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റ് ചെയ്ത് പോലീസ്.
‘കാമുകിയുമായി പിണങ്ങിയ ശേഷം ആത്മഹത്യക്കായി റെയില്‍വേ പാളത്തില്‍ ഇരിക്കുന്നു. വിഷാദനായിരിക്കുന്ന യുവാവ് ട്രെയിനിടിച്ച് മരിക്കുന്നു’ -ഇതായിരുന്നു 20കാരന് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോ. റെയില്‍വേ ട്രാക്കില്‍ ഇരിക്കുന്നത് സത്യമായിരുന്നുവെങ്കിലും എഡിറ്റിങ് ആപ്പ് വഴിയായിരുന്നു ട്രെയിന്‍ ഇടിക്കുന്നതിന്റെ ദൃശ്യങ്ങളുണ്ടാക്കിയത്.
വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായതോടെ യുവാവിന് കിട്ടിയത് എട്ടിന്റെ പണിയായിരുന്നു. യുവാവിനെതിരെ ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴച് രാത്രി ബന്ദ്ര റെയില്‍വേ പൊലീസ് കസ്റ്റഡിയിലെടുത്ത ഇര്‍ഫാനെ കോടതിയില്‍ ഞായറാഴ്ച ഹാജരാക്കി.
ജി.ആര്.പിയുടെ ട്വിറ്റര്‍ പേജില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടതോടെയാണ് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഇര്‍ഫാനെ കണ്ടെത്തുകയായിരുന്നു. ബന്ദ്ര, ഖാര് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലായിരുന്നു വീഡിയോ ചിത്രീകരണം.