വഡോദര : പ്രേതങ്ങള്‍ക്കെതിരെ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തി യുവാവ്. ഗുജറാത്തിലാണ് സംഭവം. ജംബുഗോദ പോലീസ് സ്റ്റേഷനിലാണ് പ്രേതങ്ങള്‍ക്കെതിരെ പരാതി നല്കാന് യുവാവ് എത്തിയത്. ഒരു കൂട്ടം പ്രേതങ്ങള്‍ പിടികൂടിയെങ്കിലും എങ്ങനെയോ രക്ഷപ്പെട്ട് പോലീസ് സ്റ്റേഷനില്‍ എത്തിയെന്നാണ് ഇദ്ദേഹം പറയുന്നത്.
‘വയലില്‍ ജോലി ചെയ്യുമ്പോഴാണ് പ്രേതങ്ങള്‍ വന്നത്. ഞാന്‍ വളരെ ഭയപ്പെട്ടു വിറച്ചു. എന്നെ പ്രേതങ്ങളില്‍ നിന്ന് രക്ഷിക്കണം’, പരാതിയില്‍ പറയുന്നു. യുവാവിന്റെ പരാതി കേട്ട് പോലീസുകാര്‍ ആദ്യമൊന്നു ഞെട്ടി. ശേഷം യുവാവിനെക്കുറിച്ച് അന്വേഷിച്ചു.
യുവാവിന്റെ കുടുംബാംഗങ്ങളുമായി പോലീസ് ബന്ധപ്പെട്ടപ്പോള്‍, യുവാവ് മാനസിക ചികിത്സയിലാണെന്നും കഴിഞ്ഞ 10 ദിവസമായി മരുന്ന് കഴിച്ചിട്ടില്ലെന്നുമാണ് അറിയാന്‍ കഴിഞ്ഞത്.’അദ്ദേഹം വളരെ അസ്വസ്ഥനായിരുന്നു. അദ്ദേഹം അസാധാരണമായിട്ടാണ് പെരുമാറുന്നതെന്ന് വ്യക്തമായിരുന്നു. അദ്ദേഹത്ത ശാന്തവും സാധാരണവുമാക്കാന് പരാതി രേഖാമൂലം എടുത്തിരുന്നു’, എസ്.ഐ മയങ്കസിങ് താക്കൂര്‍ പറഞ്ഞു.