ദുബായ്: കോവിഡ്19 ബാധിച്ച് അമ്മ മരിച്ചതു മൂലം ദുബായില്‍ ഒറ്റപ്പെട്ട പത്തു മാസം പ്രായമുള്ള ദേവേഷിനെ നാളെ സ്വദേശത്തേയ്ക്കു കൊണ്ടുപോകും. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും സാമൂഹിക പ്രവര്‍ത്തകരും കൈകോര്‍ത്തതാണു വളരെ പെട്ടെന്നു തന്നെ കുട്ടിയെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായത്.
കുട്ടിയെ പിതാവ് ഏറ്റെടുക്കും. കഴിഞ്ഞ മാസം 29 നാണ് തമിഴ് നാട് തിരുച്ചി കല്ലാകുറിച്ചി സ്വദേശിനി ഭാരതി(40) ദുബായില്‍ കോവിഡ് ബാധിച്ചു മരിച്ചത്. ഇതിന് ഒരു മാസം മുന്‍പ് ജോലി തേടി യുഎഇയിലെത്തിയ ഇവര്‍ കൂട്ടുകാരിയും തമിഴ് നാട്ടുകാരിയുമായ ജെറീനാ ബീഗത്തിനോടൊപ്പമായിരുന്നു താമസം.
ഇതിനിടെയാണ് കോവിഡ് ബാധിച്ച് ആശുപത്രിയിലാതും മരണം സംഭവിക്കുകയും ചെയ്തത്. ഇതോടെ വീട്ടുജോലി ചെയ്തു ജീവിക്കുന്ന ജെറീനാ ബീഗം ദേവേഷിനു സംരക്ഷണം നല്കി. കുട്ടിയെ വിട്ടു ജോലിക്ക് പോകാന്‍ പ്രയാസം നേരിട്ടപ്പോള്‍ എത്രയും പെട്ടെന്നു നാട്ടിലെത്തിക്കാന്‍ സാമൂഹിക പ്രവര്‍ത്തകരോടു സഹായം അഭ്യര്‍ഥിക്കുകയായിരുന്നു.
രാവിലെ 11.45നുള്ള ഇന്‍ഡിഗോ വിമാനത്തില്‍ തിരുച്ചിയിലേയ്ക്കാണ് ദേവേഷിനെ കൊണ്ടുപോകുകയെന്ന് ഇതിന് നേതൃത്വം നല്കിയ സാമൂഹിക പ്രവര്‍ത്തകനും ഡിഎംകെ യുഎഇ പ്രസിഡന്റുമായ എസ്.എസ്.മീരാന്‍, മലയാളി സാമൂഹിക പ്രവര്‍ത്തകരായ അബ്ദുല്‍ നാസര്‍, മുഹമ്മദ് എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു.