ഗുരുഗ്രാം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആളും ആ വ്യക്തിയുടെ സുഹൃത്തുക്കളുമായി യുവതിയെ പീഡിപ്പിച്ചത് 25ഓളം പേര്. 48 മണിക്കൂറിനുള്ളിലാണ് 25 പേരും മൃഗീയമായി യുവതിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പരാതിയുമായി യുവതി പോലീസിനെ സമീപിച്ചതോടെയാണ് കൊടിയ പീഡനം പുറംലോകം അറിഞ്ഞത്.
ഡല്‍ഹിയില്‍ വീട്ടുജോലി ചെയ്യുന്ന യുവതിയാണ് ഹരിയാണ ഹസന്‍പുര്‍ പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ യുവതിയുടെ ഫേസ്ബുക്ക് സുഹൃത്തായ സാഗര്‍ എന്നയാളെ അറസ്റ്റ് ചെയ്തെന്നും മറ്റു പ്രതികള്‍ക്കായി തെരച്ചില്‍ തുടരുകയാണെന്നും പോലീസ് അറിയിച്ചു. മെയ് ആദ്യവാരമായിരുന്നു കേസിനാസ്പദമായ സംഭവം. നാല് വര്‍ഷം മുമ്പ് ഡല്‍ഹിയില്‍ താമസം ആരംഭിച്ച യുവതി ഇക്കഴിഞ്ഞ ജനുവരിയിലാണ് സാഗര്‍ എന്നയാളെ ഫേസ്ബുക്ക് വഴിയാണ് പരിചയപ്പെട്ടത്.
പിന്നീട് ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയും ഫോണ്‍ നമ്പറുകള്‍ കൈമാറുകയും ചെയ്തു. തുടര്‍ന്ന് യുവാവ് യുവതിയോട് വിവാഹഭ്യര്‍ഥന നടത്തി. വിവാഹത്തിന് മുന്നോടിയായി തന്റെ മാതാപിതാക്കളെ പരിചയപ്പെടാന്‍ വീട്ടിലേക്ക് ക്ഷണിക്കുകയും ചെയ്തു. ഇതനുസരിച്ചാണ് മെയ് മൂന്നിന് യുവതി ഹൊദാല്‍ എന്ന സ്ഥലത്ത് എത്തിയത്. എന്നാല്‍ യുവതിയെ വീട്ടിലേക്ക് കൊണ്ടുപോകാതെ സാഗര്‍ രാംഘട്ട് ഗ്രാമത്തിലെ വനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.
ഇവിടെവെച്ച് സാഗറും ഇയാളുടെ സഹോദരനും സുഹൃത്തുക്കളും അടക്കമുള്ളവര്‍ യുവതിയെ പീഡിപ്പിച്ചത്. ഒരു രാത്രി മുഴുവന്‍ നീണ്ട ഉപദ്രവത്തിന് ശേഷം പിറ്റേ ദിവസം സാഗര്‍ യുവതിയെ ആകാശ് എന്ന ആക്രിക്കച്ചവടക്കാരന്റെ അടുത്തെത്തിച്ചു. ഇവിടെവെച്ച് അഞ്ചു പേര് യുവതിയെ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. നിരന്തരമായ ശാരീരിക ഉപദ്രവം കാരണം അവശനിലയിലായ യുവതിയെ പ്രതികള്‍ പിന്നീട് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. മെയ് 12-നാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് പരാതി നല്കാന് വൈകിയെന്നാണ് യുവതി പറയുന്നത്.