ബംഗളൂരു: രാജ്യത്ത് കൊവിഡ് വ്യാപനം ഉയരുന്നതിനിടെ സഹായഹസ്തവുമായി ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഓല. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ഓക്സിജന്‍ കോണ്‍സന്റ്രേറ്ററുകളും, മരുന്നുകളും സൗജന്യമായി എത്തിക്കുമെന്ന് ഓല പ്രഖ്യാപിച്ചു.
We must come together and help our communities during these unprecedented times. Today we’re announcing the O2forIndia initiative in partnership with @GiveIndia to provide free and easy access to oxygen concentrators to those in need. @foundation_ola #O2forIndia 1/2 pic.twitter.com/AnQnG4dgqg
— Bhavish Aggarwal (@bhash) May 10, 2021
ആവശ്യക്കാര്‍ക്ക് ഓല ആപ് വഴി തന്നെ കോണ്‍സന്റ്രേറ്ററുകള്‍ ആവശ്യപ്പെടാവുന്നതാണ്. കമ്പനി അത് സൗജന്യമായി വീടുകളില്‍ എത്തിച്ചുതരും. ഇതിന്റെ ഭാഗമായി ഡൊണേഷന്‍ പ്ലാറ്റ്ഫോമായ ‘ഗിവ് ഇന്ത്യ’യുമായി ചേര്‍ന്ന് ഓടു ഫോര്‍ ഇന്ത്യ (O2forIndia) പദ്ധതി ആരംഭിച്ചതായും, രാജ്യത്തെവിടേക്കും സൗജന്യമായി ഓക്സിജന്‍ എത്തിക്കുമെന്നും കമ്പനി അറിയിച്ചു.
പ്രതിസന്ധിഘട്ടങ്ങളില്‍ നമുക്ക് ഒന്നിച്ച് നിന്ന് പരസ്പരം കൈത്താങ്ങാകാം എന്നും ഓല സി.ഇ.ഒ ഭവിശ് അഗര്‍വാള്‍ ട്വിറ്ററില്‍ കുറിച്ചു. ബംഗളൂരുവിലാണ് പദ്ധതി ആരംഭിക്കുന്നത്. തുടര്‍ന്നുള്ള ഘട്ടത്തില്‍ മറ്റു നഗരങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.