ഖഗരിയ: ഭാര്യയുടെ രഹസ്യബന്ധം കൈയ്യോടെ പൊക്കിയ ഭര്‍ത്താവ് ഭാര്യയെ കാമുകന് വിവാഹം ചെയ്ത് നല്കി. ബീഹാറിലെ ഭഗല്‍പൂര്‍ ജില്ലയിലുളള്ള സുല്‍ത്താന്‍ഗഞ്ച് നഗരത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.
സംഭവം കേട്ട് അമ്പരന്നിരിക്കുകയാണ് നാട്ടുകാരൊന്നടങ്കം. തന്റെ ഭാര്യയെ അവരുടെ കാമുകന് വിവാഹം ചെയ്ത നല്‍കിയിരിക്കുകയാണ് ഭര്‍ത്താവ്. ഖഗരിയ ജില്ലയില്‍ നിന്നുള്ള സപ്ന കുമാരി, രാജ് കുമാര്‍ എന്നിവരുടെ വിവാഹമാണ് സ്വപ്നയുടെ ഭര്‍ത്താവ് ഉത്തം മണ്ഡല് നടത്തിക്കൊടുത്തത്.
സ്വപ്നയുടെയും ഉത്തം മണ്ഡലിന്റെയും വിവാഹം 2014 ലാണ് നടന്നത്. ഇവരുടെ ദാമ്പത്യ ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് യുവതി തന്നേക്കാള്‍ പ്രായം കുറഞ്ഞ രാജ് കുമാറിനെ പരിചയപ്പെട്ടത്. ഭര്‍ത്താവ് ഉത്തം മണ്ഡലിന്റെ ബന്ധുവായിരുന്നു രാജ് കുമാര്‍.
ഈ പരിചയം സൗഹൃദമായി, പിന്നീട് പ്രണയമായി മാറി. അടുത്തിടെയാണ് ഇവരുടെ രഹസ്യബന്ധം ഭര്‍ത്താവ് അറിയുന്നത്. ഇതേത്തുടര്‍ന്ന് വീട്ടില്‍ കലഹം നടന്നു. കാമുകനുമായുള്ള ബന്ധത്തില്‍ നിന്ന് ഒഴിയാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ തയ്യാറായില്ല. കാമുകനായ രാജ് കുമാറും സ്വപ്നയെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു.
ക്രമേണ സ്വപ്നയുടെ ഇഷ്ടത്തിന് സമ്മതം മൂളിയ ഭര്‍ത്താവ് കാമുകനുമായുള്ള കല്ല്യാണം നടത്തി നല്‍കാനും തയ്യാറെടുക്കുകയായിരുന്നു. അദ്ദേഹത്തിന്റെയും സ്വപ്നയുടെ കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഭാര്യക്ക് മികച്ച വിവാഹ ജീവിതവും ഉത്തം മണ്ഡല് ആശംസിച്ചു. ഈ വിവാഹ വാര്‍ത്ത കേട്ട് നാട്ടുകാര്‍ അമ്പരന്നിരിക്കുകയാണ്.