ഭോപ്പാല്‍: കേരള സന്ദര്‍ശനത്തിനിടെ മത്സ്യ തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് മധ്യപ്രദേശ് ആഭ്യന്തരമന്ത്രിയും ബിജെപി നേതാവുമായ നരോത്തം മിശ്ര. ‘പപ്പു’ എന്ന് വിളിച്ചാണ് നരോത്തം മിശ്ര രാഹുലിനെ പരിഹസിച്ചിരിക്കുന്നത്.
‘മോഡി തമിഴ്നാട്ടില്‍ പ്രചാരണം നടത്തുന്നു. അമിത് ഷാ ബംഗാളിലും നദ്ദ അസമിലും രാജ്നാഥ് സിങ് കേരളത്തിലും പ്രചാരണം നടത്തുന്നു. എന്നാല്‍ പപ്പു മീന്‍ പിടിച്ചുനടക്കുകയാണ്. പിന്നീട് അവര്‍ ഇ വി എം അട്ടിമറി നടന്നുവെന്ന് പറഞ്ഞു വരികയും ചെയ്യും’-എന്നായിരുന്നു മിശ്രയുടെ പരിഹാസം.
അതേസമയം മിശ്രയുടെ പപ്പു വിളിക്ക് എതിരെ വലിയ വിമര്‍ശനമണ് ഉയരുന്നുന്നത്. കടലില്‍ മത്സ്യ തൊഴിലാളികള്‍ക്കൊപ്പം പോയ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് നേരത്തെ നിരവധി ബിജെപി നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
കേരള സന്ദര്‍ശനത്തിനിടെയാണ് രാഹുല്‍ ഗാന്ധി മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടലില്‍ പോയി മീന്‍ പിടിച്ചത്. ഇതിന്റെ വീഡിയോകളും ചിത്രങ്ങളും വലിയ രീതിയില്‍ വൈറലായിരുന്നു.