കോഴിക്കോട്: ഇന്ധന വില വര്‍ധനവില്‍ സംസ്ഥാന സര്‍ക്കാരിനെ പഴിചാരി നടന് സന്തോഷ് പണ്ഡിറ്റ്. ഇന്ധനവില കൂടുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. വില കൂടുമ്പോള്‍ അതില്‍ പകുതിയോളം കേന്ദ്രവും സംസ്ഥാനവും ഏര്‍പ്പെടുത്തിയ നികുതിയാണെന്നും വില കുറക്കണമെങ്കില്‍ ജിഎസ്ടി മാത്രം ഏര്‍പ്പെടുത്തിയാല്‍ മതിയാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.
ഇന്ധനവില കുറക്കാന്‍ ജിഎസ്ടി മാത്രം ഏര്‍പ്പെടുത്തിയാല്‍ മതിയാകുമെന്നും അതിന് കേന്ദ്രം തയ്യാറായാലും സംസ്ഥാന സര്‍ക്കാരുകള്‍ തയ്യാറാവുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഫേസ്ബുക്കിലാണ് സന്തോഷ് പണ്ഡിറ്റ് ഇക്കാര്യം പറഞ്ഞത്.
നിലവില്‍ ഒരു ലിറ്റര്‍ ഇന്ധനം അടിക്കുമ്പോള്‍ പകുതിയോളം നികുതിയാണ്. സംസ്ഥാന സര്‍ക്കാരാണ് ഇന്ധന വില കുറയണമെങ്കില്‍ തീരുമാനം എടുക്കേണ്ടത്. ഇന്ധനവും ജിഎസ്ടിയും മാത്രമായല് ഇന്ത്യ മുഴുവന്‍ ഇന്ധനത്തിന് ഒരേ വിലയാകുമെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
അതേസമയം കേരളത്തില്‍ തുടര്‍ച്ചയായ 13-ാം ദിവസവും പെട്രോള്‍ വിലയില്‍ വര്‍ധനവ് ഉണ്ടായി. വിവിധ നഗരങ്ങളില്‍ പെട്രോളിന് 45 പൈസയാണ് ഉയര്‍ന്നത്. കഴിഞ്ഞ 12 ദിവസംകൊണ്ട് പെട്രോളിന് മൂന്ന് രൂപ 68 പൈസയാണ് കൂടിയത്. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്ന് 92.91 രൂപയാണ് വില. എന്നാല്‍ ഡീസല്‍ വിലയില്‍ ഇടിവ് സംഭവിച്ചു. 75 പൈസ ഇടിഞ്ഞ് ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 86.22 രൂപയാണ് വില.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
ഇന്ധനവില കൂടുമ്പോള്‍ അതില്‍ പകുതിയും കേന്ദ്രവും, സംസ്ഥാനവും ഏര്‍പ്പെടുത്തിയ tax വിഹിതം ആണല്ലോ . ഇന്ധന വില കുറക്കുവാന്‍ GST മാത്രം നടപ്പില്‍ ആക്കിയാല്‍ വില പകുതി ആകും . പക്ഷെ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായാലും സംസ്ഥാനങ്ങള്‍ tax കുറക്കുവാന്‍ തയ്യാറാകുന്നില്ല എന്ന് കേന്ദ്ര മന്ത്രി .
സംസ്ഥാന സര്‍ക്കാരുകള്‍ diesel, petrol tax കുറക്കുവാന്‍ തയ്യാറായാല്‍ വില പകുതിയാകും . നിലവില്‍ ഒരു ലിറ്റര്‍ അടിക്കുമ്പോള്‍ പകുതിയോളം tax ആണ് . കേന്ദ്ര സര്‍ക്കാര്‍ ആ tax വേണ്ടെന്നു വെക്കുവാന്‍ തയ്യാറാണത്രേ . ഇനി ഇന്ധന വില കുറയണം എങ്കില്‍ സംസ്ഥാന സര്‍ക്കാരുകള്‍ തീരുമാനം എടുക്കേണ്ടി വരും .. ഇന്ധനവും GST മാത്രം ആക്കിയാല്‍ ഇന്ത്യ മുഴുവന്‍ ഒരേ വിലയാകും .