ചെന്നൈ: ഞാന്‍ വിശ്രമത്തിന് വിശ്രമം നല്‍കുകയാണ് പതിവ് എന്ന നിലപാട് എടുത്തിരുന്ന കരുത്തുറ്റ നേതാവാണ് കരുണാനിധി. അദ്ദേഹത്തിന്റെ ആ വാക്കുകള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടാണ് അദ്ദേഹത്തിന് ശവമഞ്ചം ഒരുക്കിയിരിക്കുന്നത്. ‘വിശ്രമമില്ലാതെ ജോലി ചെയ്തിരുന്ന ഒരു വ്യക്തി ഇപ്പോള്‍ ഇവിടെ വിശ്രമിക്കുന്നു’ എന്നര്‍ത്ഥം വരുന്ന വാക്കുകളാണ് ശവമഞ്ചത്തില്‍ എഴുതിയിരിക്കുന്നത്.
മറീനാ ബീച്ചില്‍ കരുണാനിധിയുടെ രാഷ്ട്രീയ ഗുരുവായ അണ്ണാദുരൈയുടെ സ്മൃതി മണ്ഡപത്തിനരികിലാണ് കരുണാനിധിയുടെ അന്ത്യവിശ്രമത്തിനായുള്ള സ്ഥലമൊരുക്കുന്നത്. തലൈവരുടെ അന്ത്യവിശ്രമത്തിനും അനിശ്ചിതത്വം നിലനിന്നിരുന്നു. കോടതിയുടെ ഇടപെടലിനു പിന്നാലെയാണ് എല്ലാം നീങ്ങിയത്. രാജാജി ഹാല് പൊതുദര്‍ശനത്തിനായി വെച്ച മൃതദേഹത്തില്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ വന്‍ജനപ്രവാഹമാണ് 6000ത്തോളം പ്രവര്‍ത്തകരാണ് കരുണാനിധിയെ അവസാനമായി ഒരുനോക്കു കാണാന്‍ രാജാജി ഹാളിനു മുമ്പിലെത്തിയത്.
കരുണാനിധിയ്ക്ക് അന്ത്യോപചാരമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ രാജാജി ഹാളില്‍ എത്തിയിരുന്നു. രാവിലെ ചെന്നൈയിലെത്തിയ പ്രധാനമന്ത്രി കരുണാനിധിയ്ക്ക് അന്ത്യോപചാരമര്‍പ്പിച്ചശേഷം ഡിഎംകെ നേതാവ് സ്റ്റാലിനോട് സംസാരിക്കുകയും ചെയ്താണ് മടങ്ങിയത്. സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ ചെന്നൈയിലെത്തിയിട്ടുണ്ട്.