ന്യൂഡല്‍ഹി: എഎപി എംഎല്‍എ അമാനത്തുല്ല ഖാനെ സഭയില്‍ തീവ്രവാദിയെന്ന് വിളിച്ച് ബിജെപി എംഎല്‍എ ഒപി ശര്‍മ്മ. ഡല്‍ഹിയിലെ ബ്യൂറോക്രസിയുമായി ബന്ധപ്പെട്ട് ചര്‍ച്ചയില്‍ സംസാരിക്കവെയാണ് ശര്‍മ്മ അമാനത്തുല്ല ഖാനെ തീവ്രവാദിയാക്കിയത്.
‘തെറ്റായി എന്തെങ്കിലും ചെയ്താല്‍ തീവ്രവാദികളെപ്പോലെ നിങ്ങളും ജയിലില്‍ പോകും. എന്തിനാണ് നിങ്ങള്‍ വിവരക്കേട് പുലമ്പുന്നത്. തീവ്രവാദികളെപ്പോലെ സംസാരിക്കുന്നത് എന്തിനാണ്. മനുഷ്യരെപ്പോലെ സംസാരിക്കൂ.. തീവ്രവാദികളെപ്പോലെയല്ല’- എന്നായിരുന്നു ശര്‍മ്മയുടെ പ്രതികരണം. ശര്‍മ്മയുടെ പ്രസ്താവനക്കെതിരെ ഭരണപക്ഷം രംഗത്തെത്തി.
മുസ്ലിങ്ങളോടുള്ള ബി.ജെ.പിയുടെ മനോഭാവമാണ് എം.എല്‍.എയുടെ വാക്കുകളിലൂടെ പുറത്തുവന്നതെന്നായിരുന്നു കെജ്രിവാളിന്റെ പ്രതികരണം.രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നത്, പാകിസ്താനും അതുതന്നെയാണ് ആവശ്യം, പാകിസ്താന്റെ അജണ്ട പൂര്‍ത്തീകരിക്കുകയാണ് ബി.ജെ.പി ചെയ്യുന്നത്, മോദി എന്തിനാണ് അവിടെപ്പോയ് നവാസ് ഷരീഫിനെ കണ്ടത്, പാകിസ്താനുമായി എന്ത് രഹസ്യബന്ധമാണ് ബിജെപിക്കുള്ളതെന്നും കെജ്രിവാള് ട്വിറ്ററിലൂടെ ചോദിച്ചു.