ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എം കരുണാനിധിയുടെ വേര്‍പാടിനെ തുടര്‍ന്ന് തമിഴ്നാട്ടില്‍ ഒരാഴ്ചത്തെ ദുഖാചരണം പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ബുധനാഴ്ച പൊതു അവധിയാണ്.
അദ്ദേഹത്തിന്റെ മൃതദേഹം ഉടന്‍തന്നെ മകള്‍ കനിമൊഴിയുടെ വീട്ടിലേക്കു കൊണ്ടുപോകും. കരുണാനിധിയുടെ നിര്യാണത്തില്‍ രാഷ്ട്രപതിയും പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ഉള്‍പ്പെടെയുള്ള നിരവധി പ്രമുഖര്‍ അനുശോചിച്ചു.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, മുകുള്‍ വാസ്നിക് എന്നിവര്‍ ഉടന്‍തന്നെ ചെന്നൈയിലെത്തുമെന്നാണു റിപ്പാര്‍ട്ടുകള്‍. അതേസമയം, കരുണാനിധിക്ക് മറീനാ ബീച്ചില്‍ അന്ത്യവിശ്രമസ്ഥലം അനുവദിക്കണമെന്ന ആവശ്യം തമിഴ്നാട് സര്‍ക്കാര്‍ തള്ളിയതായി റിപ്പോര്‍ട്ടുകളുണ്ട്.