ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ എം കരുണാനിധിയുടെ ആരോഗ്യനില മോശമായതായി മെഡിക്കല്‍ ബുള്ളറ്റിന്. അടുത്ത 24 മണിക്കൂറിലെ നിരീക്ഷണത്തിനു ശേഷമേ എന്തെങ്കിലും പറയാനാകൂവെന്ന് ബുള്ളറ്റിന് വ്യക്തമാക്കി.
പ്രധാന അവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായി. തീവ്ര ചികില്‍സ തുടരുന്നുണ്ടെങ്കിലും പ്രായാധിക്യം കാരണം മരുന്നുകളോടുള്ള പ്രതികരണം വളരെ മോശമായെന്നും മെഡിക്കല്‍ ബുള്ളറ്റിന്.