മധ്യപ്രദേശ്; മധ്യപ്രദേശില്‍ തീവണ്ടികള്‍ കൂട്ടിയിടിച്ചുള്ള അപകടത്തില്‍ മൂന്ന് പേര് മരിച്ചു. കല്‍ക്കരിയുമായി പോവുകയായിരുന്ന രണ്ട് ചരക്ക് ട്രെയിനുകളാണ് കൂട്ടിയിടിച്ചത്. സിംഗാരൗലിയിലാണ് അപകടം നടന്നത്. ട്രെയിനുകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്റെ ട്രെയിനുകളാണ് കൂട്ടിയിയിടിച്ചത്. സംഭവം ഇന്ത്യന്‍ റയില്‍വേയ്ക്ക് സംഭവിച്ച പിഴവല്ലെന്ന് ഇന്ത്യന്‍ റെയില്‍വേ സിപിആര്‍ഒ രാജേഷ് കുമാര്‍ പറഞ്ഞു.
എന്‍ടിപിസിയുടെ അഭ്യര്‍ത്ഥന പ്രകാരം സഹായം നല്‍കാമെന്നും രാജേഷ് കുമാര്‍ പറഞ്ഞു. എന്‍ടിപിസി പ്ലാന്റിലേക്ക് സിംഗിള്‍ ലൈന്‍ പാത മാത്രമാണുള്ളത്. ഒരേസമയം രണ്ടുവണ്ടികള്‍ വന്നതാണ് അപകട കാരണം.